ഗൂഗിളിന്റെ നിർമ്മിത ബുദ്ധി സേവനമായ ജെമിനിയുടെ ഉപയോഗ പരിധിയെച്ചൊല്ലിയുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക്. പെയ്ഡ് സബ്സ്ക്രിപ്ഷൻ എടുത്തിട്ടും സേവനം കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുമായി ഉപയോക്താവായ അശുതോഷ് ശ്രീവാസ്തവ രംഗത്തെത്തിയത് സാങ്കേതിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
ഗൂഗിളിന്റെ AI Pro പ്ലാൻ വരിക്കാർക്ക് നിശ്ചിത സമയത്തിനുള്ളിൽ ഉയർന്ന തോതിലുള്ള ഉപയോഗത്തിനുള്ള അനുവാദമുണ്ട്. എന്നാൽ അഞ്ച് മണിക്കൂർ ഇടവേളയിൽ ഈ പരിധി പുതുക്കപ്പെടുമ്പോൾ, സേവനത്തിന്റെ ലഭ്യത പെട്ടെന്ന് അവസാനിക്കുന്ന അവസ്ഥയാണുള്ളത്.
അശുതോഷ് ശ്രീവാസ്തവ പുറത്തുവിട്ട വീഡിയോയിൽ, താൻ നൽകിയ പ്രോംപ്റ്റുകൾക്ക് മറുപടി ലഭിക്കാതെ അഞ്ച് മണിക്കൂർ പരിധി പൂർണ്ണമായും തീരുന്നതായി കാണിക്കുന്നു.
വീഡിയോയിൽ ഒരൊറ്റ പ്രോംപ്റ്റിലൂടെ തന്നെ തന്റെ പരിധി 100 ശതമാനവും ചിലവായത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഓരോ പ്രോംപ്റ്റും എത്രത്തോളം കമ്പ്യൂട്ടിങ് പവർ ഉപയോഗിക്കുന്നുണ്ടെന്ന കൃത്യമായ കണക്ക് ഉപയോക്താക്കൾക്ക് ലഭ്യമല്ലാത്തതാണ് പ്രധാന പ്രശ്നമായി ഉയരുന്നത്.
വീഡിയോ സൃഷ്ടിക്കുന്നതും സങ്കീർണ്ണമായ നിർദ്ദേശങ്ങൾ നൽകുന്നതും കൂടുതൽ കമ്പ്യൂട്ടിങ് ആവശ്യപ്പെടുന്ന പ്രവർത്തികളാണെങ്കിലും, പണം നൽകി സേവനം സ്വീകരിക്കുന്ന ഉപയോക്താക്കൾക്ക് ഇത്തരം പരിധികൾ തടസ്സമാകുന്നത് സേവനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്. ഈ വിഷയത്തിൽ പ്രതികരിക്കാൻ ഗൂഗിൾ തയ്യാറായിട്ടുണ്ട്.
ജെമിനിയുടെ ലീഡ് ആയ ജോഷ് വുഡ്വാർഡ്, ഈ സംഭവത്തിൽ അത്ഭുതം രേഖപ്പെടുത്തുകയും വിഷയം വിശദമായി പരിശോധിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

