രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വൻതോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും മുൻനിർത്തി പുതിയ മാറ്റങ്ങളുമായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) രംഗത്ത്. ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ മുൻനിര യുപിഐ ആപ്പുകളിലും ബാങ്കുകളിലും കർശന നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്.
പുതിയ മാനദണ്ഡങ്ങൾ പ്രകാരം ഇനി മുതൽ യുപിഐ വഴി പണമടയ്ക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ ഉപയോക്താക്കളുടെ ഫോൺ നമ്പർ മറ്റുള്ളവർക്ക് പൂർണ്ണമായി കാണാൻ സാധിക്കില്ല. സെപ്റ്റംബർ 4-നകം ഈ പുതിയ മാറ്റങ്ങൾ മുഴുവൻ ആപ്പുകളിലും ബാങ്കുകളിലും നടപ്പിലാക്കണമെന്നാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന കോടിക്കണക്കിന് ആളുകളെ നേരിട്ട് സ്വാധീനിക്കുന്നതാണ് ഈ പുതിയ തീരുമാനം. പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്: * ഫോൺ നമ്പർ മാസ്കിംഗ്: പണമടയ്ക്കുമ്പോഴോ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളിലോ ഇനി മൊബൈൽ നമ്പർ പൂർണമായി പ്രദർശിപ്പിക്കില്ല.
പകരം നമ്പറിന്റെ അവസാനത്തെ 4 അക്കങ്ങൾ മാത്രമായിരിക്കും സുരക്ഷ മുൻനിർത്തി കാണാനാവുക.
* ക്യുആർ കോഡ് (QR Code) ഇടപാടുകൾ: കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം കൈമാറുമ്പോൾ, പണം അയച്ചയാളുടെയോ ലഭിച്ചയാളുടെയോ ഫോൺ നമ്പർ സ്ക്രീനിൽ തെളിയുകയില്ല.
* യൂസർനെയിം ഐഡികൾ ഡിഫോൾട്ടാകും: ഫോൺ നമ്പറിന് പകരം ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള യൂസർനെയിം (ഉദാഹരണത്തിന്: username@bank) ഉപയോഗിച്ച് യുപിഐ ഐഡി ഉണ്ടാക്കാനുള്ള ഓപ്ഷൻ മുൻഗണനാടിസ്ഥാനത്തിൽ ആപ്പുകൾ ലഭ്യമാക്കേണ്ടതുണ്ട്. ഈ മാറ്റങ്ങൾക്ക് പിന്നിലെ കാരണങ്ങൾ:
രാജ്യത്ത് നിലവിൽ വന്ന പുതിയ വിവരസംരക്ഷണ നിയമമായ ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമപ്രകാരം (Digital Personal Data Protection Act – DPDP Act) വ്യക്തിഗത വിവരങ്ങൾ ആവശ്യമില്ലാതെ പരസ്യമാക്കുന്നത് നിയമപരമായി കുറ്റകരമാണ്.
കൂടാതെ, അപരിചിതർക്ക് പണമയക്കുമ്പോഴും കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോഴും ഫോൺ നമ്പർ പരസ്യമാകുന്നത് വിവിധ തട്ടിപ്പുകൾക്കും അനാവശ്യ ശല്യപ്പെടുത്തലുകൾക്കും വഴിവെച്ചിരുന്നു. പ്രത്യേകിച്ച് വനിതാ ഉപയോക്താക്കൾ തങ്ങളുടെ സുരക്ഷയെക്കുറിച്ച് നിരവധി ആശങ്കകളും പരാതികളും ഉന്നയിച്ച പശ്ചാത്തലത്തിലാണ് എൻപിസിഐയുടെ ഈ നിർണായക ചുവടുവെപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

