കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പരാമർശങ്ങളെ തുടർന്ന് സഭയിൽ വലിയ ബഹളവും പ്രതിഷേധവുമുണ്ടായി. രാജ്യത്തെ ചില വ്യക്തികൾ തങ്ങൾ ദൈവമാണെന്ന് വിശ്വസിക്കുന്നുവെന്നും ആരുടെയും വാക്കുകൾ കേൾക്കാനോ ആരെയും ബഹുമാനിക്കാനോ അവർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികൾ തന്നോട് സംസാരിക്കവെ, “ഇഡിയറ്റുകൾ ഞങ്ങളെ കേൾക്കാൻ തയ്യാറാകുന്നില്ലെന്ന്” പരാതി പറഞ്ഞതായി രാഹുൽ ഗാന്ധി സഭയിൽ വെളിപ്പെടുത്തി. “അവർ വിചാരിക്കുന്നത് താൻ ദൈവം ആണ് എന്നാണെന്ന് രാഹുൽ പറഞ്ഞു.
എല്ലാം അറിയാമെന്ന് ഭവിക്കുന്ന ചില ആളുകളുമുണ്ട്. അവർ സ്വയം ദൈവം ആണെന്ന് കരുതുന്നു.
ആരുടെയും വാക്ക് കേൾക്കില്ല, ആരെയും ബഹുമാനിക്കില്ല. അവരെ വിഡ്ഢികൾ എന്ന് വിളിക്കാമെന്ന് വിദ്യാർഥിനി പറഞ്ഞു.
വിദ്യാർഥി എന്നാല്‍ എല്ലാത്തിനെയും തുറന്ന മനസോടെയും തുറന്ന ഹൃദയത്തോടെയും സമീപിക്കുന്നയാളാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

