ഡെപ്യൂട്ടി റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷനിൽനിന്ന് (ഡിആർഡിഒ) നിർണായക വിവരങ്ങൾ ചോർന്നുവെന്ന പ്രചാരണം കേന്ദ്ര സർക്കാർ ഔദ്യോഗികമായി നിഷേധിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തിലാണ് ഈ വാർത്തകൾ അടിസ്ഥാനപരമായി തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
നിലവിൽ യാതൊരുവിധ സൈബർ ആക്രമണവും നടന്നിട്ടില്ലെന്നും യാതൊരുവിധ തെളിവുകളുടെയും പിൻബലമില്ലാത്ത റിപ്പോർട്ടുകളാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ഹാക്കർമാർ ഡാർക്ക് വെബ് വഴി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നവ യഥാർത്ഥത്തിൽ 2020-22 കാലയളവിൽ ചോർന്നുപോയ ചില പഴയ രേഖകൾ മാത്രമാണ്.
എന്നാൽ, സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള രഹസ്യ വിവരങ്ങളൊന്നും തന്നെ ഈ ഡേറ്റയിലില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കാലഹരണപ്പെട്ട
പഴയ വിവരങ്ങൾ പുതിയതാണെന്ന് തെറ്റായി വരുത്തിതീർത്ത് പണം തട്ടാനാണ് സൈബർ കുറ്റവാളികൾ ഇപ്പോൾ ശ്രമിക്കുന്നത്. തന്ത്രപ്രധാനമായ യാതൊരു വിവരങ്ങളും ഈ രേഖകളിൽ ഉൾപ്പെട്ടിട്ടില്ല.
പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നതിനും സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നതെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു. ഡിആർഡിഒയുമായി ബന്ധപ്പെട്ട
ഏകദേശം 31 ജിബി വരുന്ന ഡേറ്റ ചോർന്നുപോയെന്നും ഇത് ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഈ വിവരങ്ങൾക്ക് 8000 ഡോളർ വരെ വില നിശ്ചയിച്ചിട്ടുണ്ടെന്നും ഹാക്കർമാർ ഇതിന്റെ സാംപിൾ പേജുകൾ പങ്കുവെച്ചിട്ടുണ്ടെന്നും സൈബർ വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

