ഹിമാചല്‍ പ്രദേശിലെ ധരംശാല ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍, ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ 255 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത ഓവറില്‍ മികച്ച സ്കോര്‍ സ്വന്തമാക്കുകയായിരുന്നു.
രജത് പടിധാര്‍ (33 പന്തില്‍ പുറത്താവാതെ 93), വിരാട് കോലി (25 പന്തില്‍ 43), ക്രുനാല്‍ പാണ്ഡ്യ (28 പന്തില്‍ 43) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിംഗ്സുകളാണ് ടീമിന് തുണയായത്. 9 സിക്സറുകളും 5 ഫോറുകളും അടങ്ങുന്നതായിരുന്നു പടിധാറിന്റെ ഇന്നിംഗ്സ്.
ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി കഗിസോ റബാദയും ജേസണ്‍ ഹോള്ഡര്വും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഓവറില്‍ തന്നെ വെങ്കടേഷ് അയ്യരുടെ (19) വിക്കറ്റ് നഷ്ടമായതോടെ ആര്‍സിബി തുടക്കത്തില്‍ പതറിയിരുന്നു.
തുടര്‍ന്ന് വിരാട് കോലിയും ദേവ്ദത്ത് പടിക്കല്‍ (30) ചേര്‍ന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒമ്പതാം ഓവറില്‍ ഹോള്‍ഡര്‍ ഇവരെ പുറത്താക്കിയെങ്കിലും, തുടര്‍ന്നെത്തിയ ക്രുനാല്‍ പാണ്ഡ്യയും പടിധാറും ചേര്‍ന്ന് 95 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
അവസാന ഓവറുകളില്‍ ജിതേഷ് ശര്‍മ (5 പന്തില്‍ 15) കൂടി മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെയാണ് ടീം കൂറ്റന്‍ സ്കോറിലെത്തിയത്. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കും.
പരാജയപ്പെടുന്ന ടീമിന് മറ്റൊരു ക്വാളിഫയര്‍ മത്സരത്തിലൂടെ ഫൈനലിലെത്താന്‍ അവസരമുണ്ട്. ഗുജറാത്ത് ടീമില്‍ അര്‍ഷദ് ഖാന് പകരം കുല്‍വന്ദ് കെജ്രോളിയ ഇടംപിടിച്ചു.
പ്ലേയിംഗ് ഇലവന്: ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്ശന്, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, നിഷാന്ത് സിന്ധു, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്, കുല്‍വന്ത് കെജ്രോളിയ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: വെങ്കിടേഷ് അയ്യര്‍, വിരാട് കോലി, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജേക്കബ് ഡഫി, ജോഷ് ഹാസില്‍വുഡ്, റാസിഖ് സലാം ദാര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

