തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ പതിനാല് വയസ്സുകാരൻ കൊല്ലപ്പെട്ടു. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരണപ്പെട്ടത്.
വൈകിട്ട് എട്ടുമണിയോടെ ആയിരുന്നു സംഭവം നടന്നത്. ടൗണിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മിസ്ഹബിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.
ഈ പ്രദേശത്ത് തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്. നാല് ദിവസം മുൻപ് സമാനമായ രീതിയിൽ ഒരു ആദിവാസി സ്ത്രീയും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഗൂഡല്ലൂർ, ഒവാലി, മസിനഗുഡി തുടങ്ങിയ സമീപ പ്രദേശങ്ങളിൽ കഴിഞ്ഞ കുറേ നാളുകളായി കാട്ടാന ആക്രമണങ്ങൾ വർധിച്ചുവരികയാണ്. തോട്ടം തൊഴിലാളികൾ, പ്രായമായവർ, യാത്രക്കാർ തുടങ്ങി നിരവധി പേരാണ് ഈ മേഖലകളിൽ കാട്ടാനയുടെ ഭീഷണി നേരിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

