പ്രശസ്ത താരങ്ങളായ ഇന്ദ്രൻസും മധുബാലയും മുഖ്യവേഷങ്ങളിൽ എത്തിയ ഏറ്റവും പുതിയ ചലച്ചിത്രം ‘ചിന്ന ചിന്ന ആസൈ’ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന്റെ ഡിജിറ്റൽ റിലീസ് ജിയോ ഹോട്സ്റ്റാറിലൂടെയാണ് യാഥാർത്ഥ്യമായിരിക്കുന്നത്.
വർഷ വാസുദേവ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കേരളത്തിലെ തിയേറ്റർ വിതരണം നിർവഹിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.
കോഴിക്കോട് സ്വദേശിയായ റിട്ടയേർഡ് യുപി സ്കൂൾ അധ്യാപകൻ മാധവൻ മാഷായിട്ടാണ് ചിത്രത്തിൽ ഇന്ദ്രൻസ് അഭിനയിച്ചിരിക്കുന്നത്. ബനാറസ് യൂണിവേഴ്സിറ്റിയിൽ കഥക് അഭ്യസിക്കുന്ന തന്റെ മകളെ (അപർണ ബാലമുരളി) കാണാൻ വാരാണസിയിലേക്ക് നടത്തുന്ന പതിവ് യാത്രാവേളയിൽ മധുബാല അവതരിപ്പിക്കുന്ന ലീല എന്ന കഥാപാത്രത്തെ മാധവൻ മാഷ് യാദൃശ്ചികമായി കണ്ടുമുട്ടുന്നതും, തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഇന്ദ്രൻസ്, മധുബാല എന്നിവർക്കൊപ്പം അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ: ഛായാഗ്രഹണം – ഫയിസ് സിദ്ധിക്ക്, സംഗീതം – ഗോവിന്ദ് വസന്ത, എഡിറ്റർ – റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ – സാബു മോഹൻ, വസ്ത്രാലങ്കാരം – സമീറാ സനീഷ്, മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ – രംഗനാഥ് രവി, സൗണ്ട് മിക്സിംഗ് – പി സി വിഷ്ണു, കൊറിയോഗ്രാഫർ – ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ – ബിജു പി കോശി, ഡി ഐ – ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് – പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ് – ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ – ജെറി, പബ്ലിസിറ്റി ഡിസൈൻസ് – ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ് – മഹേഷ് ഭുവനേന്ദ്, ഗാനരചന – അൻവർ അലി, ഉമ ദേവി, വരുൺ ഗ്രോവർ, ഗജ്നൻ മിത്കേ, ആലാപനം – ചിന്മയി ശ്രീപദ, കപിൽ കപിലൻ, ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ് – നവീൻ മുരളി, പിആർഒ – ശബരി, ഡിജിറ്റൽ മാർക്കറ്റിങ് – അനൂപ് സുന്ദരൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

