മണലൂർ വെസ്റ്റ്∙ സെന്റ് ജോസഫ്സ് പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് കൊടിയേറ്റി. വികാരി ഫാ.ജോജു ചിരിയൻ കണ്ടത്ത്, ഫൊറോന വികാരി ഫാ.റാഫേൽ ആക്കാമറ്റത്തിൽ എന്നിവർ സഹകാർമികരായി.
21, 22, 23, 24 തീയതികളിലാണ് തിരുനാൾ.
ഇന്ന് വൈകിട്ട് 5.30ന് കുർബാന, മറ്റു തിരുക്കർമങ്ങൾ. വികാരി ജനറൽ മോൺ.
ജെയ്സൺ കൂനംപ്ലാക്കൽ കാർമികത്വം വഹിക്കും. രാത്രി 7ന് ഇടവകദിനം ഉദ്ഘാടനം, കലാപരിപാടികൾ എന്നിവ നടക്കും.
നാളെ വൈകിട്ട് 5.30ന് കുർബാന. രാത്രി 7ന് കൊല്ലം സങ്കീർത്തനയുടെ ‘ കാലം പറക്ക്ണ്’ നാടകം.
വയോജനം ദിനം, വിശ്വാസ പരിശീലന ദിനം എന്നിവ ആചരിച്ചു. കുർബാന, മറ്റു തിരുക്കർമങ്ങൾ എന്നിവയ്ക്ക് ഡിബിസിഎൽസി ഡയറക്ടർ ഫാ.സൈജോ തൈക്കാട്ടിൽ കാർമികത്വം വഹിച്ചു.
നവീകരിച്ച ഇടവകപ്പള്ളിയുടെ കൂദാശ കർമത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു.
സി.എൻ.ജയദേവൻ, സൈമൺ തെക്കത്ത്, വികാരി ഫാ.ജോജു ചിരിയൻകണ്ടത്ത്, കണ്ടശാംകടവ് ഫൊറോന വികാരി ഫാ.റാഫേൽ ആക്കമറ്റത്തിൽ, സിഎംസി തൃശൂർ നിർമല പ്രോവിൻസ് മദർ പ്രൊവിൻഷ്യൽ സിസ്റ്റർ സാലി പോൾ, കൈക്കാരൻ സന്തോഷ് മാളിയേക്കൽ, ജനറൽ കൺവീനർ ഡോ.ആന്റണി തോപ്പിൽ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

