അട്ടപ്പാടിയിൽ വൻ ദുരൂഹത ഉണർത്തി ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹാവശിഷ്ടങ്ങൾ ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ടത് ഇതര സംസ്ഥാനക്കാരായ യുവതിയും കുഞ്ഞുമാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവുമായി ബന്ധപ്പെട്ട് പ്രതിയും ഇതര സംസ്ഥാനക്കാരനാണെന്നും, ഇയാൾ ഇതിനോടകം കേരളത്തിൽനിന്നു കടന്നുകളഞ്ഞെന്നുമാണ് വിവരം ലഭിച്ചിട്ടുള്ളത്. കോത്തത്തറ ഭാഗത്തെ കടയിൽനിന്നാണു പ്രതി ചാക്ക് വാങ്ങിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
യുവതിയുടെ ഭർത്താവ് തന്നെയാണ് ഈ കൊലപാതകത്തിന് പിന്നിലെ പ്രതിയെന്നും, ഇവർ തമ്മിലുണ്ടായ കുടുംബപരമായ തർക്കങ്ങളാണ് ക്രൂരകൃത്യത്തിൽ കലാശിച്ചതെന്നുമാണ് പൊലീസ് അനൗദ്യോഗികമായി നൽകുന്ന വിവരം. കൊല്ലപ്പെട്ട
യുവതിയുടെയും കുഞ്ഞിന്റെയും പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. പുതൂർ ചീരക്കടവിൽ ഇന്നലെ ഉച്ചയോടെയാണ് പ്രദേശവാസികൾ സംശയാസ്പദമായ രീതിയിൽ ചാക്കുകെട്ടുകൾ കണ്ടത്.
പുഴയിൽ ഒഴുകിയെത്തിയ ചാക്കുകെട്ടുകൾ വേനൽ കാരണം വെള്ളം കുറഞ്ഞതോടെ കരയോട് അടുത്ത് ദൃശ്യമാവുകയായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തുകയായിരുന്നു.
ഒരു ചാക്കിൽ യുവതിയുടെയും കുട്ടിയുടെയും മുറിച്ചുമാറ്റിയ തലകളാണ് ആദ്യം കണ്ടെത്തിയത്. ഇതിൽനിന്ന് ഏകദേശം 50 മീറ്റർ അകലെയായി മറ്റൊരു ചാക്കിൽ പെൺകുട്ടിയുടെ ശരീരഭാഗങ്ങളും ലഭിച്ചു.
തുടർന്ന് പൊലീസ് നടത്തിയ വിപുലമായ തിരച്ചിലിലാണ് അരക്കിലോമീറ്ററോളം അകലെ മറ്റൊരു പ്ലാസ്റ്റിക് ചാക്കിൽ യുവതിയുടെ ഉടൽ കണ്ടെത്താൻ സാധിച്ചത്. കൊല്ലപ്പെട്ട
യുവതിക്ക് ഏകദേശം 30 വയസ്സും പെൺകുട്ടിക്ക് 5 വയസ്സും പ്രായം തോന്നിക്കുന്നതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം ഒരാഴ്ചയോളം പഴക്കമുള്ള രണ്ട് മൃതദേഹങ്ങളിലും അടിവസ്ത്രങ്ങൾ മാത്രമാണുണ്ടായിരുന്നത്.
തുടർനടപടികളുടെ ഭാഗമായി മൃതദേഹങ്ങൾ കൂടുതൽ പരിശോധനകൾക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

