കല്ലറ ∙ കല്ലറ പഞ്ചായത്തിൽ കുടിവെള്ളം കിട്ടാക്കനി. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലീറ്റർ വെള്ളം റോഡിലൂടെ ഒഴുകി പാഴായിട്ടും പൈപ്പ് നന്നാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി.
പഞ്ചായത്തിലെ 11–ാം വാർഡ് വായനശാല – കൊല്ലംപറമ്പ് റോഡിലാണ് ജലജീവൻ മിഷൻ പദ്ധതി പ്രകാരം സ്ഥാപിച്ച പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.
പത്തിലധികം സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകി പാഴാകുകയാണ്. മൂലമറ്റത്ത് പവർ ഹൗസിൽ ജോലികൾ നടക്കുന്നതിനാൽ കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നില്ല.
നൂലുപോലെയാണു വെള്ളം എത്തുന്നതെന്നാണു നാട്ടുകാരുടെ പരാതി. മണിയൻതുരുത്ത്, ഉദിയംതറ, ചിറതറ തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങൾ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചാണു കഴിയുന്നത്.
പലതവണ ജലഅതോറിറ്റി അധികൃതരെ വിളിച്ച് അറിയിച്ചെങ്കിലും പരാതി പരിഹരിക്കാനോ ജലവിതരണം തടഞ്ഞ് പൈപ്പ് നന്നാക്കാനോ തയാറാകുന്നില്ല.പടിഞ്ഞാറൻ പ്രദേശങ്ങളിൽ നാലു വശവും വെള്ളമുണ്ടെങ്കിലും തുള്ളി വെള്ളം കുടിക്കാനില്ല എന്നതാണ് സ്ഥിതി.
തോടുകളിലും കുളങ്ങളിലും പായലും പുല്ലും ചീഞ്ഞ് വെള്ളം മലിനമായ സ്ഥിതിയാണ്.
പാടത്ത് നിന്ന് പമ്പു ചെയ്യുന്ന വെള്ളം തോട്ടിൽ നിറഞ്ഞു നിൽക്കുകയാണ്. വെള്ളത്തിൽ ഇറങ്ങിയാൽ ദേഹം ചൊറിഞ്ഞുതടിക്കുന്ന സ്ഥിതിയാണ്.
ജല അതോറിറ്റി കുടിവെള്ള പ്രശ്നം പരിഹരിക്കാൻ തയാറായില്ലെങ്കിൽ സമരം ചെയ്യാനാണു നാട്ടുകാരുടെ തീരുമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

