നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജസത്യവാങ്മൂലം നൽകിയെന്നാരോപിച്ചുള്ള പുനഃപരിശോധനാ ഹർജിയിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസും ഭാര്യ ടി.
വീണയും ഒക്ടോബർ 15 ന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് ഇവർക്ക് ഔദ്യോഗികമായി നോട്ടിസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അഡിഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ഈ കേസിന്റെ വാദം കേൾക്കുന്നത്. അഭിഭാഷകൻ നെയ്യാറ്റിൻകര പി.നാഗരാജ് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിലാണ് ജില്ലാ ജഡ്ജിയുടെ നിർണായക ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തായിൽ നിന്ന് വീണയ്ക്ക് ലഭിച്ചതായി ആദായനികുതി വകുപ്പ് കണ്ടെത്തിയ 1.72 കോടി രൂപ മുഹമ്മദ് റിയാസ് മറച്ചുവച്ചെന്നും, വീണയും കർത്തായും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങൾ രഹസ്യമാക്കി വെച്ചെന്നും ചൂണ്ടിക്കാണിച്ചാണ് പുനഃപരിശോധനാ ഹർജി കോടതിയിൽ ഫയൽ ചെയ്തിട്ടുള്ളത്. ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആദ്യം സമർപ്പിച്ച ഹർജി, വ്യവഹാര കാരണമില്ലെന്ന് വിലയിരുത്തി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി (മൂന്ന്) തള്ളിക്കളഞ്ഞിരുന്നു.
തുടർന്നാണ് ഹർജിക്കാരൻ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചുകൊണ്ട് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

