ചിറ്റിലപ്പിള്ളി∙ ഐഇഎസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ശിശുദിനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ പേരുകൾ വെള്ളാരം കല്ലുകളിൽ എഴുതി കൊത്തിയെടുത്ത നെഹ്റുവിന്റെ മുഖചിത്രം ഒരുക്കിയത് വേറിട്ട കാഴ്ചയായി.
ഐഇഎസ് മാനേജ്മെന്റ് അംഗം സി.എ.ജിനിയുടെ ആശയത്തിന് കെജി കോഓർഡിനേറ്റർ ഐശ്വര്യ സജി നേതൃത്വം നൽകുകയായിരുന്നു. ഒന്നരമാസമെടുത്താണ് സ്കൂളിലെ ആർട്ട് അധ്യാപകനായ കെ.ഒ.
ജോഷി മുഖചിത്രം ഒരുക്കിയത്. സ്കൂളിലെ മുഴുവൻ വിദ്യാർഥികളുടെയും പേരുകൾ കൊത്തിയെടുത്ത വെള്ളാരം കല്ലുകൾ നിരത്തി സ്കൂൾ മുറ്റത്ത് ചാച്ചാജിയുടെ രൂപം തയാറാക്കുകയായിരുന്നു.
ഐഇഎസ് സ്കൂളിലെ 1790 വിദ്യാർഥികൾക്കും ചിത്രം നവ്യാനുഭവമായി മാറി. പ്രിൻസിപ്പൽ സി.എ.
ബീന, സീനിയർ വൈസ് പ്രിൻസിപ്പൽ എസ്.എൻ. ബീന, പ്രൈമറി വൈസ് പ്രിൻസിപ്പൽ ഷീല വർഗീസ്, ഐഇഎസ് പ്രസിഡന്റ് പി.ടി. സയ്ദ് മുഹമ്മദ്, ജനറൽ സെക്രട്ടറി എൻ.കെ.
ഉമ്മർ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾക്കായി ചിത്രം ഒരുക്കിയത്. സ്കൂളിലെ ഇൗ വർഷത്തെ ജില്ലാ, സംസ്ഥാന, ദേശീയ തല കലാകായിക വിജയികളുടെ വിശദാംശങ്ങൾ അടങ്ങിയ ന്യൂസ് ലെറ്ററിന്റെ പ്രകാശനവും ഉണ്ടായിരുന്നു.
അധ്യാപകരുടെ നൃത്തവും അരങ്ങേറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

