മുതലമട ∙ എം.പുതൂർ നീളിപ്പാറയിലെ കമ്പനിയിൽ നിന്ന് കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്നതടക്കം ആറു ടണ്ണോളം യൂറിയ കൃഷി വകുപ്പു സംഘം പിടികൂടി.
ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസിന്റെ കേന്ദ്ര ബോർഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൃഷി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന 45 കിലോഗ്രാം വരുന്ന 205 ചാക്ക് യൂറിയയും സംശയാസ്പദമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ടെക്നിക്കൽ ഗ്രേഡിൽ വരുന്നതും അല്ലാത്തതുമായ 1348 ചാക്ക് യൂറിയയുമാണു മലബാർ റസിൻസ് എന്ന പശ നിർമാണ കമ്പനിയിൽ നിന്നു കൃഷി വകുപ്പിന്റെ പ്രത്യേക സംഘം പിടികൂടിയത്. ഇതിൽ അഗ്രികൾചർ ഗ്രേഡ് യൂറിയ സബ്സിഡിയുള്ളതാണ്.
അതുകൊണ്ടുതന്നെ വ്യാപാര ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതിയില്ല.
ടെക്നിക്കൽ ഗ്രേഡ് വിഭാഗത്തിലുള്ളവ കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്നതാണോ എന്നു പരിശോധിക്കാൻ പട്ടാമ്പിയിൽ ഫെർട്ടിലൈസർ ക്വാളിറ്റി കൺട്രോൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.കൃഷി വകുപ്പ് എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിങ് വിഭാഗം ഡപ്യൂട്ടി ഡയറക്ടർ എം.ഡി.സതീഷ്കുമാർ, ക്വാളിറ്റി കൺട്രോൾ അസിസ്റ്റന്റ് ഡയറക്ടർ അരുൺ സുഗതൻ, മുതലമട കൃഷി ഓഫിസർ സി.അശ്വതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

