വ്യാജ ഇന്ത്യൻ കറൻസികൾ സ്വന്തമായി നിർമ്മിക്കുകയും കൈവശം വയ്ക്കുകയും വിപണനം നടത്തുകയും ചെയ്ത കേസിലെ പ്രതികൾക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. എറണാകുളം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി സിജു ഷെയ്ഖ് ആണ് കേസിൽ വിധി പ്രസ്താവിച്ചത്.
കേസിലെ ഒന്നാം പ്രതിയായ വിപിൻ ടോമിക്ക് അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. രണ്ടാം പ്രതിയായ സുഹൈലിന് മൂന്ന് വർഷം കഠിന തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.
ഇടപ്പള്ളി നോർത്ത് വില്ലേജിലെ പോണേക്കരയിലുള്ള വാടകവീട്ടിൽ വെച്ച് 50, 100, 200, 500 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസികൾ ഒന്നാം പ്രതി നിർമ്മിക്കുകയും, തുടർന്ന് രണ്ടാം പ്രതിയുമായി ചേർന്ന് ഇവ വിപണനം നടത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. വ്യാജ നോട്ടുകളുമായി ഒന്നാം പ്രതി പിടിയിലായതിനെ തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വാടകവീട്ടിൽ നിന്ന് കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച ഫോട്ടോസ്റ്റാറ്റ് മെഷീനും മറ്റ് സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. ഒന്നാം പ്രതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയെയും അന്വേഷണ സംഘം പിടികൂടിയത്.
ഇയാളുടെ കൈവശത്തുനിന്നും വ്യാജ നോട്ടുകൾ കണ്ടെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

