സാങ്കേതിക രംഗത്തെ പ്രമുഖരായ സാംസങ് ഉപയോക്താക്കൾക്കായി പുതിയൊരു വാറന്റി ആന്റ് കെയർ ഹബ് സെറ്റിങ്സ് മെനുവിൽ ലഭ്യമാക്കി. ഏറ്റവും പുതിയ വൺ യുഐ 9 (One UI 9) സോഫ്റ്റ്വെയറിലാണ് ഈ പുതിയ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.
സാംസങ്ങിന്റെ പുതിയ ഫോൾഡബിൾ ഫോണുകളായ ഗാലക്സി ഇസഡ് ഫ്ലിപ് 8 (Galaxy Z Flip 8), ഗാലക്സി ഇസഡ് ഫോൾഡ് 8 (Galaxy Z Fold 8), ഗാലക്സി ഇസഡ് ഫോൾഡ് 8 അൾട്രാ (Galaxy Z Fold 8 Ultra) എന്നീ ഡിവൈസുകളിലാണ് ഈ ഫീച്ചർ ആദ്യം ലഭ്യമായിരിക്കുന്നത്. വാറന്റി ട്രാക്കിംഗ്, ഡയഗ്നോസ്റ്റിക്സ്, റിപ്പയർ സേവനങ്ങൾ, സപ്പോർട്ട് എന്നിവയെല്ലാം ഇനി ‘വാറന്റി ആന്റ് കെയർ’ എന്ന ഒറ്റ വിഭാഗത്തിന് കീഴിൽ ലഭ്യമാകും.
ഈ പുതിയ ഹബ് ഒരു നിശ്ചിത ഡിവൈസിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഗാലക്സി വാച്ച് (Galaxy Watch), ഗാലക്സി ബഡ്സ് (Galaxy Buds), ഗാലക്സി ടാബ് (Galaxy Tab) തുടങ്ങിയ മറ്റ് സാംസങ് ഉൽപ്പന്നങ്ങളുടെ വിവരങ്ങളും ഇതിലൂടെ അറിയാൻ സാധിക്കും.
ഡയഗ്നോസ്റ്റിക്സ് സംവിധാനം ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇതിലെ ഡയഗ്നോസ്റ്റിക്സ് ടൂൾ. ബാറ്ററി, ചാർജിംഗ്, സെൻസറുകൾ, ടച്ച് റെസ്പോൺസ്, കണക്റ്റിവിറ്റി എന്നിവ പരിശോധിക്കാൻ ഇതിലൂടെ സാധിക്കും.
എന്തെങ്കിലും തകരാറുകൾ കണ്ടെത്തിയാൽ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയോ റിപ്പയറിനായി അപേക്ഷിക്കുകയോ ചെയ്യാം. സാംസങ് അംഗീകൃത സർവീസ് സെന്ററുകളിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും ഡിവൈസിൽ നിന്ന് നേരിട്ട് റിമോട്ട് സപ്പോർട്ട് തേടാനും റിപ്പയർ അഭ്യർത്ഥനയിലൂടെ സാധിക്കും.
ഉപയോക്താക്കൾക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതിനായി ബിക്സ്ബി (Bixby) സംവിധാനവും ഇതിൽ സംയോജിപ്പിച്ചിട്ടുണ്ട്. കൂടാതെ, സർവീസ് ചെയ്യുമ്പോൾ വരാവുന്ന ചെലവുകളെക്കുറിച്ചുള്ള കൃത്യമായ ധാരണയും ഈ ഹബ് നൽകുന്നു.
സാംസങ് കെയർ പ്ലസ് (Samsung Care+) പരിരക്ഷ ഉള്ളതും ഇല്ലാത്തതുമായ അവസ്ഥകളിലെ ഏകദേശ റിപ്പയർ ചെലവുകൾ ഇത് മുൻകൂട്ടി കാണിച്ചുതരും. നിലവിൽ ഈ സവിശേഷതകൾ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, വരും ദിവസങ്ങളിൽ വൺ യുഐ 9 അപ്ഡേറ്റിലൂടെ കൂടുതൽ ഫോണുകളിലേക്ക് വ്യാപിപ്പിക്കും.
ഈ പുതിയ ഫീച്ചറിനെക്കുറിച്ച് ജനങ്ങളിലേക്ക് എത്തിക്കാനായി മുൻപ് ഗാലക്സി അൺപാക്ക് ചടങ്ങിൽ അവതരിപ്പിച്ച എഐ ഗ്വിനി പന്നികളുടെ പരസ്യങ്ങളും സാംസങ് ഉപയോഗിക്കുന്നുണ്ട്. പരസ്യങ്ങളിലെ ഇവയുടെ സാന്നിധ്യം നേരത്തെ ചർച്ചയായിരുന്നുവെങ്കിലും, ഇപ്പോൾ ഫോണുകൾ സർവീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട
ദൃശ്യങ്ങളിലും ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

