തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടന്ന നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയാകർഷിച്ചു. തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് വിജയിച്ച ടി.കെ.
ഗോവിന്ദൻ, സത്യപ്രതിജ്ഞയ്ക്ക് മുൻപായി പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സമീപിക്കുകയും ഹസ്തദാനം നൽകി അഭിവാദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് പ്രോ ടേം സ്പീക്കർ ജി.
സുധാകരനെ സന്ദർശിച്ച ശേഷം അദ്ദേഹം സഗൗരവമായി സത്യപ്രതിജ്ഞ പൂർത്തിയാക്കി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ടി.കെ.
ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വസതി സന്ദർശിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. ഭാര്യയ്ക്കൊപ്പം വസതിയിലെത്തിയ അദ്ദേഹം, കോടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
കൂടാതെ, വസതിയിൽ സൂക്ഷിച്ചിട്ടുള്ള ഓർമ ചിത്രങ്ങളും മ്യൂസിയവും അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. പാർട്ടി വിട്ട്, പാർട്ടിക്കെതിരെ മത്സരിച്ച് വിജയിച്ച ഒരു നേതാവ് സി.പി.എം മുതിർന്ന നേതാവിന്റെ വസതിയിലെത്തിയത് അപ്രതീക്ഷിത സംഭവമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ അപ്രതീക്ഷിതമായാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ അദ്ദേഹത്തിന് പകരം ഭാര്യ പി.കെ.
ശ്യാമളയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് ടി.കെ. ഗോവിന്ദൻ പാർട്ടിയുമായി ഇടഞ്ഞത്.
ആറു പതിറ്റാണ്ടോളം പാർട്ടിയിൽ പ്രവർത്തിച്ച ടി.കെ. ഗോവിന്ദൻ, പി.കെ.
ശ്യാമളയ്ക്കെതിരെ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത് സി.പി.എം അണികളിലും നേതൃതലത്തിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ സംഘർഷഭരിതമായ അന്തരീക്ഷം നിലനിന്നിരുന്നു.
ടി.കെ. ഗോവിന്ദന്റെ പ്രചാരണ പോസ്റ്ററുകൾ നശിപ്പിക്കപ്പെടുകയും ബാനറുകൾ എടുത്തുകൊണ്ടുപോവുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
പോളിങ് സ്റ്റേഷനിലെത്തിയ ഗോവിന്ദനെ ഒരു സംഘം ആളുകൾ കൂവി വിളിച്ച സംഭവവും ഉണ്ടായിരുന്നു. ടി.കെ.
ഗോവിന്ദന് അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രതികരിച്ചു.
അതേസമയം, പിണറായി വിജയനും പാർട്ടിക്കുമെതിരെ ടി.കെ. ഗോവിന്ദൻ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്.
ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

