തിരുവനന്തപുരം മുതലപ്പൊഴിയിൽ ഉണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള ഇന്നത്തെ തെരച്ചിൽ ഔദ്യോഗികമായി അവസാനിപ്പിച്ചു. വൈകുന്നേരം 7 മണി വരെ കോസ്റ്റ്ഗാർഡും നേവിയുടെ ഹെലികോപ്റ്ററും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും കാണാതായ രണ്ടുപേരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
നാളെ രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിക്കാനാണ് കോസ്റ്റ്ഗാർഡിന്റെ തീരുമാനം. ഇന്നലെ ഉച്ചയോടെ മീൻപിടിക്കാൻ ചെറുവള്ളങ്ങളിൽ കടലിൽ പോയ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
പ്രദേശത്ത് ഉണ്ടായ ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും പെട്ട് ഇവരുടെ വള്ളം മറിയുകയായിരുന്നു. അതിനിടെ, രക്ഷാപ്രവർത്തനവും തെരച്ചിലും വേണ്ടത്ര ഊർജിതമല്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തിയിരുന്നു.
ഇതിന്റെ തുടർച്ചയായി മത്സ്യത്തൊഴിലാളികൾ അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

