കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിൽ ജി.പി. നന്ദന തമിഴ്നാട് കേഡറിൽ സേലം അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക ചുമതലയേൽക്കുന്നു.
ഐഎഎസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് നന്ദന ഈ സുപ്രധാന പദവിയിലേക്ക് എത്തുന്നത്. നിയമിതരായ മറ്റ് പത്ത് ഉദ്യോഗസ്ഥർക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സന്ദർശിച്ച ശേഷമാണ് നന്ദന ഔദ്യോഗിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
ഈ കൂടിക്കാഴ്ച നന്ദനയ്ക്ക് വലിയ പ്രചോദനമാണ് നൽകിയത്. ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വാക്കുകളുടെ പ്രചോദനത്തിലാണ് സേലം അസിസ്റ്റന്റ് കലക്ടറായി നിയമിതയായ കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിൽ ജി.പി.നന്ദന. കൂടിക്കാഴ്ചയ്ക്കിടെ ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷണൽ ഇന്റലിജൻസ്’ എന്ന പുസ്തകം അദ്ദേഹം നന്ദനയ്ക്ക് സമ്മാനമായി നൽകി.
മുഖ്യമന്ത്രിയിൽ നിന്ന് വളരെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചതെന്ന് നന്ദന പ്രതികരിച്ചു. 2017-19 കാലയളവിൽ കൊട്ടാരക്കര ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു നന്ദന. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് സിവിൽ സർവീസ് പരിശീലന പരിപാടികൾക്ക് നന്ദന തുടക്കം കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

