ഉല്ലാസയാത്രയ്ക്കിടെ തമിഴ്നാട്ടിലെ കൊടേക്കനാൽ മേഖലയിൽ നിന്നും കാണാതായ മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ യുവാവിനെ ഒരു മാസം പിന്നിട്ടിട്ടും കണ്ടെത്താനാകാത്തതിൽ കുടുംബവും നാട്ടുകാരും കടുത്ത ആശങ്കയിൽ. സാധാരണക്കാരായ ഒരു നിർധന കുടുംബത്തിന്റെ ഏക ആശ്രയവും അത്താണിയുമായ യുവാവാണ് സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷനായത്.
സംഭവത്തെ തുടർന്ന് യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങളും നാട്ടുകാരും നേരിട്ട് കൊടേക്കനാലിൽ എത്തിയെങ്കിലും, തമിഴ്നാട് പോലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണം അപര്യാപ്തമാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം. പോലീസിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ തെരച്ചിൽ നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.
പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന പരാതി ശക്തമാകുന്ന സാഹചര്യത്തിൽ, ആക്ഷൻ കൗൺസിൽ പ്രതിനിധികളുമായി മാധ്യമപ്രവർത്തകൻ ആദിത്യൻ ഓമനക്കുട്ടൻ സംസാരിക്കുകയുണ്ടായി. യുവാവിനെ എത്രയും പെട്ടെന്ന് കണ്ടെത്താൻ തമിഴ്നാട് പോലീസിന്റെ ഭാഗത്തുനിന്ന് കൂടുതൽ ശക്തവും വ്യാപകവുമായ തെരച്ചിൽ നടപടികൾ ഉണ്ടാകണമെന്നാണ് കുടുംബത്തിന്റെയും ആക്ഷൻ കൗൺസിലിന്റെയും ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

