തിരുവനന്തപുരം: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയില്‍ നിന്നും വിഴിഞ്ഞത്തു നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമായി തുടരുന്നു. മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് ശേഷം ഇന്നലെ രാത്രി തിരികെ മടങ്ങുമ്പോഴാണ് തീരത്തിന് സമീപം വള്ളം അപകടത്തിൽപ്പെട്ട് രണ്ട് മത്സ്യത്തൊഴിലാളികള്‍ കടലിൽ വീണത്.
അപ്പോള്‍ തന്നെ അധികൃതരെ അറിയിച്ചിട്ടും ഇന്നുച്ചവരെ ഒരു തരത്തിലുമുള്ള രക്ഷാപ്രവര്‍ത്തനവും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. മുതലപ്പൊഴിയിൽ രക്ഷാപ്രവര്‍ത്തനം വൈകിയതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളും നാട്ടുകാരും തീരദേശ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആദ്യമെത്തിയത് നേവിയുടെ ഹെലികോപ്റ്ററാണ്.
പിന്നാലെ കോസ്റ്റ്ഗാര്‍ഡിന്റെയും തീരദേശ പൊലീസിന്റെയും ബോട്ടുകളും തെരച്ചിലിനായി രംഗത്തിറങ്ങി. ഇതിന് പുറമെ വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകള്‍ മറിഞ്ഞ് കാണാതായ രണ്ട് പേര്‍ക്കായിട്ടുള്ള തെരച്ചിലും പുരോഗമിക്കുകയാണ്.
പുല്ലുവിള സ്വദേശി ജോണ്‍, അടിമലതുറ സ്വദേശി ആൻ്റണി എന്നിവരെയാണ് കാണാതായത്. ഈ ബോട്ടുകളിലുണ്ടായിരുന്ന മറ്റ് തൊഴിലാളികളെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് മന്ത്രി സിപി ജോണ്‍ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

