വാൽപാറ ∙ നഗരത്തിൽ വീണ്ടും പുലിഭീതി. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചോടെയാണു നൂറുകണക്കിനു കുടുംബങ്ങൾ താമസിക്കുന്ന വാഴത്തോട്ടം നടുമലയിൽ തേയിലത്തോട്ടത്തിൽ പുലിയെ കണ്ടത്.
വീടുകൾക്കു മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കു സമീപത്താണു പുലിയെ കണ്ടതെന്നു നാട്ടുകാർ പറയുന്നു. തേയിലച്ചെടികൾക്കിടയിൽ പതുങ്ങി ഇരിക്കുകയായിരുന്ന പുലിയെ നാട്ടുകാർ ബഹളംവച്ച് ഓടിക്കുകയായിരുന്നു.
മുൻപും ഈ ഭാഗത്ത് പുലിയിറങ്ങിയതു ഭീതിസൃഷ്ടിച്ചിരുന്നു. പിന്നീട് വനംവകുപ്പ് അധികൃതർ ഉൾപ്പെടെ നടപടികൾ സ്വീകരിച്ചിരുന്നു.
മാസങ്ങൾക്കു ശേഷം ജനവാസ മേഖലയിൽ വീണ്ടും പുലി എത്തിയത് ജനങ്ങളെ ഭീതിയിലാക്കി. വനംവകുപ്പ് കൂട് സ്ഥാപിച്ച് ഉടൻ പുലിയെ പിടികൂടണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

