തൃപ്പൂണിത്തുറയ്ക്ക് സമീപം എടിഎം തകർത്ത് പണം കവരാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. അസം നാഗോൺ സ്വദേശി നൂർ അമീൻ (26), വെസ്റ്റ് ബംഗാൾ ഗോപാൽ നഗർ സ്വദേശി ബിജയ് സർക്കാർ (22) എന്നിവരാണ് പുത്തൻകുരിശ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 23-ാം തീയതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇരുചക്രവാഹനത്തിലെത്തിയ പ്രതികൾ ദേശസാൽകൃത ബാങ്കിന്റെ പുത്തൻകുരിശിലുള്ള എടിഎമ്മിൽ അതിക്രമിച്ചുകയറി യന്ത്രം കുത്തിത്തുറക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ പണം കവരാനുള്ള ഇവരുടെ ശ്രമം പരാജയപ്പെട്ടതോടെ പിന്മാറുകയായിരുന്നു. മഴക്കോടും ഹെൽമെറ്റും ധരിച്ചാണ് പ്രതികൾ എടിഎം കൗണ്ടറിനുള്ളിൽ പ്രവേശിച്ചത്.
ആക്രമണത്തിൽ എടിഎം മെഷീനിന്റെ ഡിസ്പെൻസറി യൂണിറ്റിനും മറ്റ് ഭാഗങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെ കണക്കാക്കുന്നത്.
തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. കരിമുകൾ ഭാഗത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കുറ്റകൃത്യത്തിനായി ഇവർ സഞ്ചരിച്ച ഇരുചക്രവാഹനവും പൊലീസ് കടിച്ചെടുത്തു. ഡിവൈഎസ്പി ബാബുക്കുട്ടൻ, സർക്കിൾ ഇൻസ്പെക്ടർ പി.എം.
എബി, എസ്ഐമാരായ ജിതിൻ കുമാർ, അജിൻ ഷാൻ, ജി. ശശിധരൻ, മാത്യു എം ജേക്കബ്, ബിജു ജോൺ, മനോജ് കുമാർ, ദിലീപ് കുമാർ, എഎസ്ഐ ശ്രീജിത്ത്, സീനിയർ സിപിഒ വിനു എബ്രഹാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

