ഓഹരി വിപണിയിലെ നൂതന സാങ്കേതിക പ്രവണതകളെക്കുറിച്ചുള്ള അഡ്വാന്‍സ്ഡ് ടെക്നിക്കല്‍ അനാലിസിസ് വർക്ക്ഷോപ്പ് ഒക്ടോബർ രണ്ട് (വെള്ളിയാഴ്ച) തൃശൂരിൽ സംഘടിപ്പിക്കുന്നു. ഫിനാൻഷ്യൽ സെക്ടറിലെ പ്രമുഖർ ക്ലാസുകൾ നയിക്കുന്ന ഏകദിന ശില്പശാലയാണിത്.
ആശിഷ് ഖയാൽ ‘വേവ് തിയറി’യിലും, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റോക്ക് മാർക്കറ്റ്സിലെ ഡോ. മിരാജ് ഇനാംദാർ ‘പോയിന്റ് ആൻഡ് ഫിഗർ ചാർട്ട്സിലും’, സെബി രജിസ്ട്രേഡ് റിസർച്ച് അനലിസ്റ്റായ ടി.ബി.രാമകൃഷ്ണന് (രാംകി) ‘എ.ഐ ഇന്‍ ഫിനാന്‍സ്’ എന്ന വിഷയത്തിലുമാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
ഷെയർവെല്‍ത്ത് സെക്യൂരിറ്റീസാണ് പരിപാടിയുടെ സംഘാടനം നിർവഹിച്ചിരിക്കുന്നത്. പ്ലാനറ്റ് അശോക ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങ് സിഎസ്ബി ബാങ്ക് മുൻ ചെയർമാൻ ടി.എസ്.
അനന്തരാമൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡോ.
വി.കെ. വിജയകുമാർ, ഇന്‍വെസ്റ്റേഴ്സ് ക്ലബ് സെക്രട്ടറി ഹാംലെറ്റ് സി.പോള്‍, ഷെയർവെല്‍ത്ത് സെക്യൂരിറ്റീസ് സിഇഒ മുഹമ്മദ് ബിലാല്‍ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരിക്കും.
പരിപാടിയിലേക്ക് പ്രവേശനം ഫീസ് അടിസ്ഥാനത്തിലാണ്. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുമായി 9037501773, 9995319614 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

