ഫറോക്ക് ∙ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഇരു പ്ലാറ്റ്ഫോമുകളിലും ഓരോ ക്യാമറകളാണ് ആദ്യഘട്ടത്തിൽ ഘടിപ്പിച്ചത്. ആർപിഎഫിന്റെ നേതൃത്വത്തിലാണ് സ്റ്റേഷനിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നത്.
അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച സ്റ്റേഷനിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.കഴിഞ്ഞ മാസം കാസർകോട്ടേക്കു പോകാൻ എത്തിയ പ്രവാസി യാത്രക്കാരന്റെ സ്വർണമടങ്ങിയ ബാഗ് രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നു മോഷ്ടിച്ചിരുന്നു.
ആർപിഎഫ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല. സ്റ്റേഷനിൽ സിസിടിവി സംവിധാനം ഇല്ലാതിരുന്നതാണ് അന്വേഷണത്തിനു തിരിച്ചടിയായത്.
ഇതോടെയാണ് അടിയന്തരമായി സിസിടിവി ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. സ്റ്റേഷൻ പ്ലാറ്റ്ഫോമുകൾ, കവാടം, പോർട്ടിക്കോ, ടിക്കറ്റ് ബുക്കിങ് കൗണ്ടർ, പാർക്കിങ് ഏരിയ എല്ലായിടത്തും ക്യാമറ സ്ഥാപിക്കാൻ അധികൃതർ പദ്ധതിയിടുന്നത്.
സമ്പൂർണമായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാകും എന്നതിനു പുറമേ കേസ് അന്വേഷണത്തിൽ ലോക്കൽ പൊലീസിനും ഇതു സഹായകമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

