കൂത്തുപറമ്പ് ∙ നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ കുടിവെള്ള ടാങ്ക് സമീപത്തുള്ളവർക്ക് ഭീഷണിയാകുന്നു. കേരള വാട്ടർ അതോറിറ്റി നേരത്തെ കൂത്തുപറമ്പ് നഗരത്തിലെ ജനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി നഗരസഭ ബസ് സ്റ്റാൻഡിനും സ്റ്റേഡിയത്തിനും മധ്യേയുള്ള റവന്യു ഭൂമിയിൽ സ്ഥാപിച്ചതാണ് ഈ ടാങ്ക്. നഗരത്തിലെ ജല ആവശ്യം കൂടി വരികയും പഴയ പദ്ധതികൾ ഉപേക്ഷിച്ച് പുതിയ കൂറ്റൻ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.
ഇതോടെ നഗര മധ്യത്തിലെ കൂറ്റൻ ടാങ്ക് അധികൃതർ കയ്യൊഴിഞ്ഞു.
നേരത്തെ നഗരമധ്യത്തിൽ കണ്ണൂർ റോഡ് അരികിലെ വയലിൽ കിണർ നിർമിച്ചാണ് ഈ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത് നഗരത്തിൽ വിതരണം ചെയ്തിരുന്നത്. ഈ പദ്ധതി ഉപേക്ഷിച്ച് മൂന്ന് പതിറ്റാണ്ടിലേറെയായി.
ഉപേക്ഷിക്കപ്പെട്ട
പദ്ധതിയുടെ ഭാഗമായുള്ള ഈ കൂറ്റൻ ടാങ്ക് ഇപ്പോൾ കൂത്തുപറമ്പ് സബ് ജയിൽ മതിലിനും നഗരസഭാ സാംസ്കാരിക നിലയം പ്രവർത്തിക്കുന്ന പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരക ലൈബ്രറിക്കും മധ്യേയാണ് സ്ഥിതി ചെയ്യുന്നത്. തൂണുകൾ ദ്രവിച്ച് കോൺക്രീറ്റുകൾ അടർന്ന് കമ്പികൾ പുറത്തായ ഈ ടാങ്ക് ഏത് സമയത്തും നിലം പൊത്തും എന്ന ആശങ്കയിലാണ് പരിസരത്തുള്ളവർ.
ഇതിന്റെ അപകടാവസ്ഥ മനസ്സിലാക്കി ഇത് തങ്ങളുടെ മതിൽക്കെട്ടിനും ഭീഷണി ഉയർത്തുന്നതാണ് എന്ന് സൂചിപ്പിച്ച് കൊണ്ട് സബ് ജയിൽ അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരക ലൈബ്രറി ഭാരവാഹികളും ഈ അപകടാവസ്ഥ ചൂണ്ടിക്കാട്ടുന്നു.
അപകടാവസ്ഥയിൽ നിൽക്കുന്ന ഈ കൂറ്റൻ ടാങ്ക് ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

