പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിക്ക് പുതിയ ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ സംഭാവനയായി നൽകി വ്യവസായി രംഗത്ത്. അങ്കമാലി മൂക്കന്നൂർ സ്വദേശിയായ ജോസ് ആണ് തുക മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കൈമാറിയത്.
അങ്കമാലി ഡിപ്പോയിൽ നിന്ന് താൻ നൽകുന്ന ബസ് സർവീസ് നടത്തണമെന്നതാണ് ജോസിന്റെ പ്രധാന ആവശ്യം. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് ക്രമീകരിക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ജോസിന്റെ ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നതായി ഗതാഗത മന്ത്രി സി.പി. ജോൺ ഉറപ്പ് നൽകി.
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഇത്തരത്തിലുള്ള സംഭവം ആദ്യമാണെന്നും, കോർപറേഷനെ പിന്തുണയ്ക്കാൻ കൂടുതൽ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. അങ്കമാലിയില്‍ ‘ഹീമാൻ ഓട്ടോ റോബോ പാർക്ക്’ എന്ന സ്ഥാപനം നടത്തിവരികയാണ് ജോസ്.
തനിക്ക് ബസ് വാങ്ങി നൽകാനുള്ള താൽപര്യം ആദ്യം അറിയിച്ചത് അങ്കമാലി എംഎല്‍എയും മന്ത്രിയുമായ റോജി എം. ജോണിനെയാണ്.
തുടർന്ന് ചൊവ്വാഴ്ച ഈ വിഷയം ഗതാഗത മന്ത്രി സി.പി. ജോണിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.
ജോൺ എന്നിവരും സന്നിഹിതരായിരുന്നു. ജോസ് നൽകിയ ചെക്ക് ഗതാഗത മന്ത്രി, കെഎസ്ആർടിസി സിഎംഡി ഡോ.
പി.എസ്. പ്രമോജ് ശങ്കറിന് കൈമാറി.
സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ ബസുകൾ സ്പോൺസർ ചെയ്യാൻ കെഎസ്ആർടിസി അവസരമൊരുക്കിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് പുറമെ കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചും ബസുകൾ നൽകാവുന്നതാണ്.
നേരത്തെ കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ തുക സംഭാവന ചെയ്തിരുന്നു. ഈ മാതൃക കൂടുതൽ ആളുകൾ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

