നൽകിയിട്ടുള്ള വന്യജീവി കേസിൽ വൈൽഡ്ലൈഫ് എസ്ഒഎസ് സഹസ്ഥാപകൻ കാർത്തിക് സത്യനാരായണന് ആശ്വാസമായി സുപ്രീംകോടതിയുടെ ഉത്തരവ്. മധ്യപ്രദേശ് ഹൈക്കോടതി സെപ്റ്റംബർ ഏഴിന് റദ്ദാക്കിയ അറസ്റ്റിൽ നിന്നുള്ള മുൻകൂർ സംരക്ഷണം സുപ്രീംകോടതി വീണ്ടും പുനഃസ്ഥാപിച്ചു നൽകി.
ആഗ്രയിൽ പത്ത് പുലിത്തോലുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നിലവിലെ നിയമനടപടികൾ പുരോഗമിക്കുന്നത്.
വൈൽഡ്ലൈഫ് എസ്ഒഎസിന്റെ ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുലിത്തോലുകൾ കണ്ടെത്തിയതെന്നാണ് സംഘടനയുടെ വിശദീകരണം. എന്നാൽ, ഇവ മധ്യപ്രദേശിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്ന് വന്യജീവി കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രത്യേക കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇതിനെതിരെയാണ് കാർത്തിക് സത്യനാരായണൻ കോടതിയെ സമീപിച്ചത്. കേസിന്റെ പശ്ചാത്തലത്തിൽ, മധ്യപ്രദേശ് സ്റ്റേറ്റ് ടൈഗർ സ്ട്രൈക്ക് ഫോഴ്സ് നടത്തുന്ന അന്വേഷണത്തിൽ സെപ്റ്റംബർ 28ന് രാവിലെ 11ന് അദ്ദേഹം നേരിട്ട് ഹാജരായി അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്ന് സുപ്രീംകോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
മധ്യപ്രദേശിലെ ശിവപുരിയിൽ വെച്ചാകും ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകേണ്ടത്. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തിനെതിരെ യാതൊരുവിധ നിർബന്ധിത നടപടികളും സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തനിക്കെതിരെയുള്ള ആരോപണങ്ങളും അതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും വസ്തുതകൾ നിരത്തി നീക്കം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാർത്തിക് സത്യനാരായണൻ പ്രതികരിച്ചു.
അന്വേഷണവുമായി പൂർണ്ണ തോതിൽ സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

