സംസ്ഥാനത്തെ ക്ഷേമപെന്ഷന് വിതരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. സെപ്റ്റംബറിലെ ക്ഷേമപെന്ഷന് വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇതിന്റെ ഭാഗമായി ആകെ 1,068.79 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. സാമൂഹിക സുരക്ഷാ ക്ഷേമപെന്ഷന് വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്ഷന് വിതരണത്തിനായി 110.86 കോടി രൂപയുമാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്.
ഗുണഭോക്താക്കള്‍ക്ക് തുക അക്കൗണ്ടുകളിലൂടെയോ നേരിട്ടോ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

