കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബസ് സ്റ്റോപ്പിൽ വെച്ച് യാത്രക്കാരിയായ വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്. ബസ് പൂർണമായി നിർത്തുന്നതിന് മുൻപ് ഇറങ്ങാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്.
യാത്രക്കാരെ ഇറക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തതായിരുന്നു സംഭവത്തിന്റെ തുടക്കം. ആദ്യം ചില യാത്രക്കാരെ ഇറക്കിയ ശേഷം വാഹനം മുന്നോട്ടെടുത്തപ്പോഴാണ് വിദ്യാർഥിനിയും ഈ സ്റ്റോപ്പിൽ ഇറങ്ങാനുണ്ടെന്ന വിവരം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ബസിന്റെ വേഗത കുറച്ചെങ്കിലും പൂർണമായി നിർത്താൻ തയാറായില്ല. ഇതിനിടെ വാഹനത്തിന്റെ മുന്നിലുണ്ടായിരുന്ന ക്ലീനർ വിദ്യാർഥിനിയോട് പെട്ടെന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതായാണ് പ്രാഥമിക വിവരം.
വാഹനം പൂർണമായി നിർത്താതെ മുന്നോട്ട് നീങ്ങുന്നതിനിടെ വിദ്യാർഥിനി താഴേക്ക് ചാടിയിറങ്ങുകയായിരുന്നു. താഴേക്ക് വീണ വിദ്യാർഥിനിയുടെ കാലിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു.
ഈ അപകടത്തിൽ വിദ്യാർഥിനിക്ക് ഗുരുതര പരുക്കുകൾ ഏറ്റിട്ടുണ്ട്. സ്റ്റോപ്പിൽ ഇറങ്ങേണ്ട
മുഴുവൻ യാത്രക്കാരും സുരക്ഷിതമായി ഇറങ്ങിയെന്ന് ഉറപ്പുവരുത്താതെ വാഹനം മുന്നോട്ടെടുത്തതും, ബസ് പൂർണമായി നിർത്താതിരിക്കെ വിദ്യാർഥിനിയോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടതുമാണ് അപകടത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം. ബസ് ജീവനക്കാർ തമ്മിലുള്ള മത്സരയോട്ടത്തിനിടയിലാണ് ഈ ദുരഘടനം ഉണ്ടായതെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

