ഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നത നിലനിൽക്കുന്നുവെന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെ കേന്ദ്ര സർക്കാരിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും എതിരെ കടുത്ത വിമർശനമാണ് ഉയർന്നു വരുന്നത്. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നതോടെ, ആരോപണങ്ങളെ പൂർണ്ണമായി തള്ളി ബിജെപി രംഗത്തെത്തി.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ബിജെപിയുടെ ഔദ്യോഗിക വാദം. വോട്ട് കൊള്ള ആരോപണങ്ങളിൽ നിന്നും പ്രതിപക്ഷം ഇനിയെങ്കിലും പിന്തിരിയണമെന്നും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷനുള്ളിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. വിഷയത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് വ്യക്തമായ മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു.
ബിജെപിയും ആർഎസ്എസും തിരഞ്ഞെടുപ്പ് കമ്മിഷനും ഒത്തുകളിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

