സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്ലിയാരെ തെരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന സമസ്ത മുശാവറ യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്.
നിലവിലുള്ള കമ്മിറ്റിയിൽ ട്രഷറർ സ്ഥാനത്തു പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെ.ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തെ തുടർന്നാണ് പുതിയ നേതൃനിരയെ തെരഞ്ഞെടുക്കേണ്ട
സാഹചര്യം ഉണ്ടായത്. യോഗതീരുമാനപ്രകാരം സംഘടനയുടെ പുതിയ വൈസ് പ്രസിഡന്റുമാരായി വി.മൂസക്കോയ മുസ്ലിയാർ, എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ എന്നിവരെയും സെക്രട്ടറിയായി പനങ്കാങ്ങര ഹൈദർ ഫൈസിയെയും നിശ്ചയിച്ചു.
കൂടാതെ, സമസ്തയുടെ പുതിയ ട്രഷറർ പദവിയിലേക്ക് എം.ടി അബ്ദുല്ല മുസ്ലിയാരെയും തെരഞ്ഞെടുത്തതായി മുശാവറ യോഗം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

