ചവറ ∙ ജലഅതോറിറ്റിയുടെ വലിയ പൈപ്പ്ലൈൻ കടന്നുപോകുന്ന പന്മന – ശാസ്താംകോട്ട പൈപ്പ് റോഡിൽ ഭാരം കയറ്റിയ വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ സ്ഥാപിച്ച ഇരുമ്പ് ക്രോസ് ബാറുകൾ പലയിടത്തും ‘ഇല്ലാതായി’.
ഉള്ളത് തുരുമ്പെടുത്തു പോകുകയും മറ്റുള്ളവ പലയിടത്തും നശിപ്പിച്ച നിലയിലും ആണ്.
ദേശീയപാതയിൽ നിന്നു പ്രവേശിക്കുന്ന കോലം ഭാഗത്തെ ക്രോസ്ബാർ കാണാനില്ല. പലയിടത്തും വലിയ വാഹനങ്ങൾ കടന്നുപോകുന്നതിനായി ക്രോസ് ബാർ ആരൊക്കെയോ ചേർന്നു മാറ്റിയിട്ടുണ്ട്.
ചില സ്ഥലങ്ങളിൽ തൂണിന്റെ അടിഭാഗം ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്.
എൻ.കെ.പ്രേമചന്ദ്രൻ എംപി മുൻപു ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് പൈപ്പ് റോഡിൽ ചെറിയ വാഹനങ്ങൾക്കു മാത്രം പോകാൻ അനുമതി നൽകി, പാതയിൽ ടാറിങ് നടത്തി ഗതാഗതത്തിനു തുറന്നു നൽകിയത്.
ശുദ്ധജല പൈപ്പ്ലൈൻ കടന്നുപോകുന്നതിനാൽ ഭാരം കയറ്റിയ വലിയ വാഹനങ്ങൾക്കു റോഡിൽ പ്രവേശിക്കുന്നതിനു വിലക്കുണ്ട്. എന്നാൽ, ഇതൊന്നും ഇതുവഴി സ്ഥിരമായി നിയമം ലംഘിച്ച് ഓടുന്ന ഭാരവാഹനങ്ങൾ പാലിക്കാറില്ലെന്നു നാട്ടുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

