തിരുവനന്തപുരം ∙ തെക്കുപടിഞ്ഞാറൻ കാലവർഷം ഈമാസം 18 നും 25നും ഇടയ്ക്കു കേരള തീരത്ത് എത്തിയേക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഈമാസം പകുതിയോടെ വേനൽമഴ ശക്തമാകാനും സാധ്യതയുണ്ട്.
ഇപ്പോഴത്തെ ഉയർന്ന താപനിലയിൽനിന്നു പെട്ടെന്നു മഴയിലേക്കു മാറുന്നതിനാൽ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്.
ജൂൺ ഒന്നിനോടടുത്താണ് സാധാരണ കാലവർഷം എത്താറുള്ളത്. എന്നാൽ, ഇപ്പോഴത്തെ റെക്കോർഡ് ചൂട് അന്തരീക്ഷവായു ചൂടാക്കി മുകളിലേക്ക് ഉയർത്തുക വഴി സമുദ്രത്തിൽനിന്നുള്ള ഈർപ്പമേറിയ കാറ്റ് പെട്ടെന്നു കരയിലെത്തും.
ഇതാണ് കാലവർഷത്തിന്റെ വരവ് നേരത്തേയാക്കുന്നത്. അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പം തങ്ങിനിൽക്കുന്നത് പെട്ടെന്നുള്ള അതിതീവ്ര മഴയ്ക്കും കാരണമാകും.
അതേസമയം, ഇത്തവണ രാജ്യത്താകെ ലഭിക്കുന്ന മഴയുടെ അളവ് പതിവിലും അൽപം കുറയുമെന്ന ആശങ്കയുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

