മണർകാട് ∙ ശുചിമുറിമാലിന്യം തള്ളലിന്റെ ദുരിതം മാറാതെ നാട്. മണർകാട് പഞ്ചായത്തിലെ മേത്താപറമ്പ് ഭാഗത്ത് ഇന്നലെ സാമൂഹിക വിരുദ്ധർ ശുചിമുറിമാലിന്യം തള്ളി.
പുലർച്ചെ നടക്കാൻ പോയവരാണ് മാലിന്യം തള്ളിയത് കണ്ടത്. ബുധനാഴ്ച രാത്രിയോടെയാണ് മാലിന്യം തള്ളിയതെന്നാണ് പ്രാഥമിക നിഗമനം.
നേരത്തെ പഴയ കെകെ റോഡുമായുള്ള ലിങ്ക് റോഡിന് സമീപത്തായി മാലിന്യം തള്ളുന്നത് പതിവായതോടെ നാട്ടുകാർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മേത്താപറമ്പ് ഭാഗത്തെ മാലിന്യം തള്ളൽ.
പ്രദേശത്ത് രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്.
ആരോഗ്യപ്രവർത്തകരും പഞ്ചായത്ത് പ്രതിനിധികളും ചേർന്ന് മേത്താപറമ്പിൽ ബ്ലീച്ചിങ് പൗഡർ വിതറി. അതേസമയം, സംശയാസ്പദമായ സാഹചര്യത്തിൽ ടാങ്കറുകളും, അനധികൃത മാലിന്യം തള്ളലും ശ്രദ്ധയിൽപെട്ടാൽ അറിയിക്കുന്നതിന് നിർദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ജെസി ഫിലിപ്പ് അറിയിച്ചു.
പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തും.
ആരോഗ്യവകുപ്പ് കാര്യമായ ഇടപെടൽ നടത്തുന്നുണ്ട്. പൊലീസിലും പരാതി നൽകി.
രാധാ സുരേഷ് നാലാം വാർഡ് മെംബർ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

