അഞ്ചൽ ∙ കുടിവെള്ളം കിട്ടാത്ത സാഹചര്യത്തിൽ കിണർ കൂടി ഇടിഞ്ഞു വീണാലുള്ള അവസ്ഥ എന്തായിരിക്കും ! ഇത് അറിയണമെങ്കിൽ പൊതുമേഖല സ്ഥാപനമായ ആർപിഎൽ എസ്റ്റേറ്റിലെ കേളൻകാവ് നാലാം ബ്ലോക്കിൽ എത്തിയാൽ മതിയാകും.
36 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിയിട്ടും മാനേജ്മെന്റിന് അനക്കമില്ലത്രേ. കിണർ നന്നാക്കാൻ ഫണ്ട് ഇല്ലെന്നാണ് അധികൃതരുടെ വാദം.
എസ്റ്റേറ്റിലെ ജോലി ഭാരവും മോശപ്പെട്ട ജീവിത സാഹചര്യവും സഹിച്ചു ജീവിതം തള്ളിനീക്കുന്ന തൊഴിലാളി കുടുംബങ്ങളാണു കുടിവെള്ളത്തിനായി പരക്കം പായുന്നത്.
ഇവരുടെ പ്രശ്നത്തിൽ തൊഴിലാളി സംഘടനകളും ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഈ കുടുംബങ്ങൾ വർഷങ്ങളായി വെള്ളം ശേഖരിച്ചിരുന്ന കിണറാണ്.
ഇതിന്റെ വശങ്ങൾ ഇടിഞ്ഞു തുടങ്ങിയപ്പോൾ തന്നെ മാനേജ്മെന്റിനെ അറിയിച്ചിരുന്നതായി തൊഴിലാളികൾ പറയുന്നു .
അന്നു ചെറിയ തുക ഉപയോഗിച്ച് തകർച്ച തടയാമായിരുന്നു. ഏതാനും ദിവസം മുൻപു കിണറിന്റെ തകർച്ച പൂർണമായി.
കൽക്കെട്ട് ഇടിഞ്ഞ് കിണറിൽ പതിച്ചതോടെ തുള്ളി വെള്ളം കിട്ടാനില്ല. ഇതു പുനർനിർമിക്കാൻ നല്ലൊരു സംഖ്യ ചെലവഴിക്കേണ്ടി വരും.
കഷ്ടിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന തൊഴിലാളികൾക്ക് ഈ സാമ്പത്തിക ഭാരം ഏറ്റെടുക്കാൻ കഴിയില്ല. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ആർപിഎൽ, വൻ സാമ്പത്തിക അടിത്തറയുള്ള സ്ഥാപനമാണ്.
ഒരു കിണറിന്റെ കാര്യത്തിൽ മാനേജ്മെന്റ് കനിയാത്തത് എന്താണെന്നു തൊഴിലാളി കുടുംബങ്ങൾക്കു പിടികിട്ടുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

