സ്വർണവില കേരളത്തിൽ വീണ്ടും താഴുന്നു. ഇന്നലെ ഒറ്റദിവസം 3 തവണയായി പവന് 1680 രൂപ കൂടിയിരുന്നു.
ഇന്നു രാവിലെ 280 രൂപ കുറഞ്ഞ് 1,11,720 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,965 രൂപ.
രാജ്യാന്തര സ്വർണവില ഔൺസിന് 8 ഡോളർ മാത്രം താഴ്ന്ന് 4608 ഡോളറിലെത്തി.
ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് ആദ്യം ചർച്ചയാകാമെന്ന ഇറാന്റെ ഓഫർ യുഎസ് പ്രസിഡന്റ് ട്രംപ് നിരസിച്ചിരുന്നു. .
ഈ സാഹചര്യത്തിൽ ക്രൂഡോയിൽ വില ഉയരുന്നതും ഡോളർ കരുത്താർജ്ജിച്ചതുമാണ് സ്വർണവിലയിൽ നേരിയ നഷ്ടത്തിന് വഴിവച്ചത്.
ഇറക്കുമതി 30 വർഷത്തെ താഴ്ചയിൽ
അടുത്ത ധനനയ നിർണയ യോഗങ്ങളിൽ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിലപാട് സ്വർണവിലയുടെ വലിയ വീഴ്ചയ്ക്ക് തടയിടുന്നുമുണ്ട്. ഇതിനിടെ, ഇന്ത്യയുടെ സ്വർണം ഇറക്കുമതി കഴിഞ്ഞമാസം 15 ടണ്ണിലേക്ക് ഇടിഞ്ഞെന്നും കോവിഡ്കാലം മാറ്റിനിർത്തിയാൽ ഇതു 30 വർഷത്തെ ഏറ്റവും താഴ്ന്ന ഇറക്കുമതിയാണെന്നും റിപ്പോർട്ടുകളുണ്ട്.
. ഇക്കുറി പട്ടിക വൈകിയത് ഇറക്കുമതിയെ ബാധിച്ചിരുന്നു.
18 കാരറ്റും വെള്ളിയും
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്ന് രാവിലെ 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,535 രൂപയാണ്.
വെള്ളിക്ക് ഗ്രാമിന് 5 രൂപ ഉയർന്ന് 255 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കുറച്ച് 11,475 രൂപയായി നിശ്ചയിച്ചു.
വെള്ളിക്ക് ഇവർ ഈടാക്കുന്ന വില 250 രൂപ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

