കരുനാഗപ്പള്ളി ∙ കൊല്ലം – കായംകുളം മെട്രോ റെയിൽ പദ്ധതിയുടെ സാധ്യതാ സർവേ വേഗം നടത്തണമെന്ന് കരുനാഗപ്പള്ളി റെയിൽവേ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. പദ്ധതിയുടെ സാധ്യത പഠനം മൂന്നു വർഷം മുൻപ് നടത്തിയിരുന്നു.
പിന്നീട് ഒരു തുടർ നടപടിയുണ്ടായില്ല. കൊല്ലം, കായംകുളം ഭാഗത്തേക്ക് ആയിരങ്ങളാണു ദിവസവും യാത്ര ചെയ്യുന്നതിനാൽ മിക്ക ട്രെയിനുകളിലും യാത്രക്കാർ നിങ്ങിനിറഞ്ഞാണു യാത്ര ചെയ്യുന്നത്.
മെട്രോ റെയിൽ സാധ്യമായാൽ പ്രധാന സ്റ്റേഷനുകളിലും മറ്റു സ്റ്റേഷനുകളിലും വരുമാനം വർധിക്കുകയും യാത്രക്കാർക്ക് വളരെ പ്രയോജനം ലഭിക്കുകയും ചെയ്യുമെന്നും റെയിൽവേ ബോർഡ് ചെയർമാനു നൽകിയ നിവേദനത്തിൽ പറയുന്നതായി അക്ഷൻ കൗൺസിൽ ജനറൽ കൺവീനർ കെ.കെ.രവി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

