തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴിയിൽ കെ.കെ. പ്രദീപ് (40) എട്ട് വർഷം നീണ്ടുനിന്ന തന്റെ അപൂർവ ശപഥം പൂർത്തിയാക്കി.
2018-ൽ ശബരിമല സ്ത്രീ പ്രവേശന വിധി പുറത്തുവന്ന സാഹചര്യത്തിൽ, പിണറായി വിജയൻ സർക്കാർ അധികാരമൊഴിയാതെ താടിയും മുടിയും മുറിക്കില്ലെന്ന് പ്രദീപ് പ്രതിജ്ഞയെടുത്തിരുന്നു. ഈ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഇന്നലെ അദ്ദേഹം തന്റെ നീട്ടി വളർത്തിയ മുടിയുടെയും താടിയുടെയും അറ്റം മുറിച്ചുമാറ്റി.
ശപഥത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഓട്ടോറിക്ഷയിൽ കേരളത്തിലുടനീളം സഞ്ചരിച്ച് അയ്യപ്പ ഭക്തർക്കിടയിൽ ഐക്യത്തിനായി അദ്ദേഹം പ്രചാരണം നടത്തിയിരുന്നു. മുടി മുറിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പ്രദീപ്, നാട്ടുകാർക്കായി പായസ വിതരണവും നടത്തി.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഇദ്ദേഹം, പിതാവിന്റെ അസുഖത്തെ തുടർന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുകയായിരുന്നു. നിലവിൽ ഓൺലൈൻ വഴിയുള്ള ജോലി തുടരാനാണ് പ്രദീപിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

