മുരിക്കാശേരി ∙ മുപ്പത്താറാമതു റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ തിരിതെളിഞ്ഞു. പ്രൗഢഗംഭീരമായ വിളംബര ജാഥയ്ക്കുശേഷം നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ കലോത്സവം ഉദ്ഘാടനം ചെയ്തു.
വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോർജ് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനിൽ മുഖ്യപ്രഭാഷണവും ഇടുക്കി രൂപതാ വിദ്യാഭ്യാസ ഡയറക്ടർ ഫാ.ജോർജ് തകടിയേൽ അനുഗ്രഹ പ്രഭാഷണവും നടത്തി.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെംബർ സിബിച്ചൻ തോമസ്, റോണിയോ ഏബ്രഹാം, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.ലിബിൻ വെള്ളിയാന്തടം, വിദ്യാഭ്യാസ ഉപഡയറക്ടർ പി.സി.ഗീത, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, പാവനാത്മാ കോളജ് പ്രിൻസിപ്പൽ സജി കെ.ജോസ്, പ്രധാനാധ്യാപകരായ ജിജിമോൾ മാത്യു, സിജിമോൻ തോമസ്, സ്വീകരണ കമ്മിറ്റി കൺവീനർ ഷോജി ആന്റണി എന്നിവർ പ്രസംഗിച്ചു.കലോത്സവ ലോഗോ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾക്ക് ട്രോഫിയും കാഷ് അവാർഡും നൽകി.
∙ കലോത്സവത്തോടനുബന്ധിച്ച് മലയാള മനോരമയും അടിമാലി കാർമൽ അക്കാദമിയും ചേർന്നു സമ്മാനോത്സവം ഒരുക്കിയിരിക്കുന്നു. ഇന്നു മുതൽ 21 വരെ കലോത്സവ നഗരിയായ മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസിലെ മനോരമ സ്റ്റാൾ സന്ദർശിക്കുന്നവർക്കായാണ് മത്സരങ്ങൾ.
ഓരോ മണിക്കൂറിലും സമ്മാനങ്ങൾ നേടാം. സ്മാർട് വാച്ചുകൾ, ബാക്ക് പാക്കുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ, നെക്ക് ബാന്ഡുകൾ, ഹെഡ് സെറ്റുകൾ, പവർ ബാങ്കുകൾ, ക്ലോക്കുകൾ, ഇയർപോഡുകൾ, ഗ്ലാസ് സെറ്റുകൾ തുടങ്ങിയ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. കൂടാതെ ബംപർ സമ്മാനമായി ഒരാൾക്ക് സ്പോർട്സ് സൈക്കിളും.
മത്സരാർഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും പങ്കെടുക്കാം.
ക്വിസ് മത്സരം: മനോരമ സ്റ്റാളിൽ വച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതി ബോക്സിൽ നിക്ഷേപിക്കുക. ശരിയുത്തരം എഴുതുന്നവരിൽ നിന്നു നറുക്കെടുപ്പിലൂടെ ഓരോ മണിക്കൂറിലും സമ്മാനം നേടാം.അടിക്കുറിപ്പ് മത്സരം: മനോരമ സ്റ്റാളിൽ വച്ചിരിക്കുന്ന ചിത്രത്തിന് അനുയോജ്യമായ അടിക്കുറിപ്പ് എഴുതി ആകർഷകമായ സമ്മാനം നേടാം.
കളർ മത്സരം: ഓരോദിവസവും മനോരമ പത്രത്തിൽ നൽകുന്ന നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു വരൂ.
ആകർഷകമായ വസ്ത്രം ധരിച്ച് എത്തുന്നവരിൽ നിന്നു മനോരമ ഫൊട്ടോഗ്രാഫർമാർ തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനം.
ഇന്നത്തെ നിറം: നീല
മത്സരങ്ങളുടെ സമയക്രമംഇന്ന്
∙ വേദി 1 (പ്രധാന വേദി) : മത്സരങ്ങൾ ഇല്ല. ∙ വേദി 2 (സെന്റ് അൽഫോൻസാ ബ്ലോക്ക് 2–ാം നില) : അറബിക് കലോത്സവം – 9.30 : പദ്യം ചൊല്ലൽ അറബിക്, 10.40 : പ്രസംഗം അറബിക്.
∙ വേദി 3 (പാരിഷ് ഹാൾ): 9.30: ഓടക്കുഴൽ, 11.20: തബല, 12.40: മൃദംഗം / ഗഞ്ചിറ / ഘടം, 1.10: മദ്ദളം, 1.50: ക്ലാർനെറ്റ് /ബ്യൂഗിൾ, 2.40: വയലിൻ പാശ്ചാത്യം, 4.30: വയലിൻ പൗരസ്ത്യം, 6.20: ഗിത്താർ പാശ്ചാത്യം, 8.10: വൃന്ദവാദ്യം, 9.20: ട്രിപ്പിൾ / ജാസ് പാശ്ചാത്യം. ∙ വേദി 4 (മിനി പാരിഷ് ഹാൾ) : മത്സരങ്ങൾ ഇല്ല ∙ വേദി 5 (ജ്യോതി നഴ്സറി സ്കൂൾ) : 9.30 : പദ്യം ചൊല്ലൽ ഇംഗ്ലീഷ്, 11.15 പ്രസംഗം ഇംഗ്ലീഷ്.
∙ വേദി 6 (എസ്എൻഡിപി ഹാൾ) : 9.30 : പദ്യം ചൊല്ലൽ ഹിന്ദി, 11.10: പ്രസംഗം ഹിന്ദി. ∙ വേദി 7 (മാതാ ഓഡിറ്റോറിയം) : മൈതാനം 9.30: ചെണ്ട
/ തായമ്പക, 11.00: ചെണ്ടമേളം, 1.20: പഞ്ചവാദ്യം. ∙ വേദി 8 (ക്ലാസ് റൂം ബി 1) : 9.30: കഥാരചന ഇംഗ്ലിഷ് /മലയാളം /ഹിന്ദി, 12.00: കവിതാ രചന മലയാളം, കവിതാ രചന ഹിന്ദി/ ഇംഗ്ലീഷ്, 2.00: ഉപന്യാസം മലയാളം/ഹിന്ദി/ഇംഗ്ലിഷ്.
∙ വേദി 9 (ക്ലാസ് റൂം എച്ച് 1) : 9.30: പദ്യം ചൊല്ലൽ മലയാളം, 11.15: പ്രസംഗം മലയാളം. ∙ വേദി 10 (ക്ലാസ് റൂം സി 1) : 9.30: ചിത്രരചന പെൻസിൽ/ എണ്ണച്ചായം, 11.30: ചിത്രരചന ജലച്ചായം, ചിത്രരചന പെൻസിൽ/ ജലച്ചായം, 12.00: കാർട്ടൂൺ, കൊളാഷ്.
∙ വേദി 11(ക്ലാസ് റൂം 8 ഡി): 9.30: കവിതാരചന അറബിക്, ഉപന്യാസം അറബിക്, കഥാരചന അറബിക്, 10.00: സംസ്കൃതം രചനാ മത്സരങ്ങൾ – ഉപന്യാസം, കഥാരചന, കവിതാരചന. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

