വൈക്കം ∙ കണ്ടെയ്നർ ലോറി ബൈക്കിൽ ഇടിച്ച് റോഡിൽ വീണ ഗൃഹനാഥ, അതേ കണ്ടെയ്നർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചു. തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസത്തിൽ പ്രമോദ് സുഗുണന്റെ ഭാര്യ ആശ പ്രമോദ്(50) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് വൈക്കം- തലയോലപ്പറമ്പ് റോഡിൽ ചാലപ്പറമ്പ് പെട്രോൾ പമ്പിനു സമീപമാണ് അപകടം. പ്രമോദും ആശയും ബൈക്കിൽ വൈക്കം ഭാഗത്തേക്കു വരികയായിരുന്നു. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കണ്ടെയ്നർ ലോറിയുടെ മുൻവശം ബൈക്കിൽ ഇടിക്കുകയായിരുന്നു.
നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് പ്രമോദ് ഇടതുവശത്തേക്കും ആശ കണ്ടെയ്നർ ലോറിയുടെ അടിയിലേക്കും വീണു.
ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ടയറുകൾ കയറിയിറങ്ങുകയായിരുന്നു.
ഏകദേശം 50 മീറ്ററോളം മുന്നോട്ടു വലിച്ചിഴച്ചു. അപകടത്തിൽ പ്രമോദിന് കൈക്കും കാലിനും പരുക്കേറ്റു.
ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തിരുനെൽവേലിയിൽനിന്നു സോളർ പാനലുമായി എറണാകുളത്തേക്കു പോകുകയായിരുന്നു കണ്ടെയ്നർ ലോറി. മുൻ എംഎൽഎയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന കെ.ആർ.നാരായണന്റെ കൊച്ചുമകനാണ് പ്രമോദ്.
മക്കൾ: അഞ്ജന, ആദർശ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

