നെടുങ്കണ്ടം ∙ ഒരു വാഴക്കുലയിൽ 3 കൂമ്പ്, കൂമ്പില്ലാത്ത വാഴ വേറെയും! ചെമ്മണ്ണാർ -മാവറസിറ്റി സ്വദേശി പുല്ലുവട്ടത്ത് സിബി ജോർജിന്റെ (58) കൃഷിയിടത്തിലാണ് നേന്ത്രവാഴയിലെ അപൂർവ കാഴ്ചകൾ.
3 കൂമ്പുകളുമായി മൂന്നാഴ്ചയോളം പ്രായമുള്ള നേന്ത്രക്കുല വിരിഞ്ഞത് കഴിഞ്ഞ ദിവസമാണ് സിബി കണ്ടത്. ഇതേ കൃഷിയിടത്തിൽ തന്നെ കൂമ്പ് ഇല്ലാത്ത നേന്ത്രവാഴക്കുലയും ഉണ്ടായിട്ടുണ്ട്.
പരമ്പരാഗത കർഷകനായ സിബി ഇടവിളയായിട്ടാണ് വാഴക്കൃഷി നടത്തുന്നത്. നാടൻ ഇനത്തിന് പ്രത്യേകിച്ച് വളമോ പരിചരണമോ നൽകിയിട്ടില്ലാത്ത രണ്ടാം തലമുറയിലെ വാഴയിലാണ് 3 കൂമ്പുകൾ വിരിഞ്ഞിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

