പ്രമാടം ∙ വിഷു ആഘോഷത്തിൽ പടക്കം പൊട്ടിച്ചതു തെങ്ങിൻ മുകളിൽ വീണ് തെങ്ങ് കത്തി നശിച്ചു. വിഷുദിനത്തിൽ പൂങ്കാവിൽ പെട്രോൾ പമ്പിനു സമീപത്തായിരുന്നു രാത്രി ഏഴരയോടെ സംഭവം നടന്നത്.
വിഷു ദിനത്തിലെ ആഘോഷത്തിൽ പടക്കം പൊട്ടിക്കുന്നതിന്റെ ഭാഗമായി ആകാശത്തേക്കു വിട്ട കതിനയാണു ബേത്ലഹേം മാർത്തോമ്മാ ചർച്ചിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ നിന്നിരുന്ന തെങ്ങിന്റെ മുകളിൽ വീണു പൊട്ടിയത്.
ഉണങ്ങി നിന്ന കൊതുമ്പിലും ചൂട്ടിലും തീ പടർന്നു തെങ്ങിന്റെ മുകൾഭാഗം കത്തിത്തുടങ്ങിയതോടെ നാട്ടുകാർ അഗ്നിശമന സേനയെ വിവരം അറിയിച്ചു. വളരെ പെട്ടെന്നു സ്ഥലത്ത് എത്തിയ സേന തീയണച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

