കേരളത്തിൽ വൈദ്യുതി നിരക്ക് ഉയർന്നേക്കുമെന്ന സൂചന നൽകി കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം. നിരക്ക് വർധന സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി വരുന്ന ഒക്ടോബർ മാസത്തോടെ പൂർണ്ണമായും പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 1,500 കോടി രൂപയിലധികം തുകയ്ക്കുള്ള വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങിയത്.
ഇതുസംബന്ധിച്ച കണക്കുകൾ റെഗുലേറ്ററി കമ്മീഷന് മുമ്പിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട
വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കെഎസ്ഇബി ബോർഡ് യോഗം ഇന്ന് ചേരുന്നുണ്ട്. വൈദ്യുതി നിരക്ക് കൂട്ടണോ വേണ്ടയോ എന്ന കാര്യത്തിൽ റെഗുലേറ്ററി കമ്മീഷനാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

