കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 58.82 ശതമാനം പോളിങ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് നടന്ന 38 വാർഡുകളിലെയും വോട്ടെണ്ണൽ നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും.
ഫലപ്രഖ്യാപനം ഔദ്യോഗിക വെബ്സൈറ്റിലെ TREND എന്ന ലിങ്ക് വഴി ലഭ്യമാകും. ജനപ്രതിനിധികൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഒഴിവ് വന്ന ഏഴ് വാർഡുകളിലും, അംഗങ്ങളുടെ മരണം, രാജി എന്നിവ മൂലം ഒഴിവ് വന്ന മറ്റ് വാർഡുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പ് നടന്ന മേഖലകൾ:
കൊച്ചി, കോഴിക്കോട് കോർപറേഷനുകളിലെ ഓരോ വാർഡുകൾ, മട്ടന്നൂർ, ചിറ്റൂർ–തത്തമംഗലം, ചാലക്കുടി നഗരസഭകളിലെ ഓരോ വാർഡുകൾ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ ഓരോ വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിങ്ങനെ ആകെ 38 വാർഡുകളിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. ആകെ 126 സ്ഥാനാർഥികളാണ് ഈ വാർഡുകളിലായി ജനവിധി തേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

