മൂന്നാർ∙ എൽഡിഎഫ് ഭരിക്കുന്ന വട്ടവട പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളെ പിന്തുണയ്ക്കാതെ സിപിഎം.
ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കുള്ള 3 അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ സിപിഐയെ പിന്തുണയ്ക്കാതെ ബദലായി 2 സ്ഥാനാർഥികളെ നിർത്തിയാണ് സിപിഎം ബിജെപി അംഗത്തിന് വിജയിക്കാൻ അവസരം ഒരുക്കിയത്. നിലവിൽ 14 അംഗ പഞ്ചായത്തിൽ സിപിഎം- 6, സിപിഐ- 3, ബിജെപി – 4, കോൺഗ്രസ് – 1 എന്നിങ്ങനെയാണ് കക്ഷിനില.
സിപിഐയുടെ രണ്ട് അംഗങ്ങൾ മത്സരിക്കുമെന്നും സിപിഎം പിന്തുണയ്ക്കുമെന്നുമായിരുന്നു ആദ്യ ധാരണ.
അതിനാൽ വികസന, ക്ഷേമകാര്യ കമ്മിറ്റികളിൽ സിപിഐ മത്സരിച്ചില്ല. പക്ഷേ ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് വന്നതോടെ സിപിഎമ്മും 2 സ്ഥാനാർഥികളെ നിർത്തി.
സിപിഎം, സിപിഐ എന്നിവരുടെ രണ്ട് സ്ഥാനാർഥികളും ബിജെപിയുടെ ഒരു സ്ഥാനാർഥിയും ഉൾപ്പെടെ 5 പേർ എത്തിയതോടെ തിരഞ്ഞെടുപ്പിലേക്ക് നീണ്ടു.
ഇതിൽ 3 അംഗങ്ങൾ മാത്രമുള്ള സിപിഐ സ്ഥാനാർഥികൾ പുറത്തായപ്പോൾ 6 വോട്ടുകൾ നേടി സിപിഎമ്മിലെ രണ്ടു പേരും 4 വോട്ടു നേടി ബിജെപിയുടെ ഒരാളും കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിലെ മാരിയപ്പൻ, ചെല്ലമണി, ബിജെപിയിലെ അളകർ രാജ് എന്നിവർ വിജയിക്കുകയും സിപിഐയിലെ രാമറും നൈനാർ സ്വാമിയും പരാജയപ്പെടുകയും ചെയ്തു.
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ധാരണപ്രകാരം രണ്ട് സിപിഎം അംഗങ്ങളും ഒരു ബിജെപി അംഗവും ക്ഷേമകാര്യ കമ്മിറ്റിയിൽ സിപിഎം, കോൺഗ്രസ്, ബിജെപി എന്നിവയിൽ പെട്ട ഓരോ അംഗം വീതമാണ് ഉൾപ്പെട്ടത്.
വട്ടവട പഞ്ചായത്തിൽ ഏറെനാളായി നിലനിൽക്കുന്ന സിപിഎം- സിപിഐ ഭിന്നതയുടെ ഭാഗമാണ് ഇന്നലെ നടന്ന ചേരിതിരിവും.
ചവിട്ടുംതൊഴിയും കൊണ്ട് തുടരില്ല: സിപിഐ
വട്ടവട
പഞ്ചായത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ തുടരുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്നലെ മറനീക്കി പുറത്തുവന്നതെന്ന് സിപിഐ നേതാക്കൾ ആരോപിച്ചു. വട്ടവട
പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനം ജില്ലാ നേതൃത്വവുമായി ആലോചിച്ച ശേഷം രാജി വയ്ക്കുമെന്നും സിപിഎമ്മിന്റെ ചവിട്ടുംതൊഴിയും കൊണ്ട് ഭരണത്തിൽ തുടരാൻ താൽപര്യമില്ലെന്നും സിപിഐ നേതാവ് എം.രാമരാജ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

