സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തൊടുപുഴ സ്റ്റേഷനിലെ എസ്ഐ കെ.
വിജേഷിനെതിരെയാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഓണപ്പൂക്കളം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് വിജേഷ് പങ്കുവെച്ച വിവാദ പോസ്റ്റാണ് നടപടിക്ക് ആധാരം.
അന്വേഷണ വിധേയമായാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ‘മാന്തിയത് പട്ടിയല്ല, മദ്രസ പന്നികൾ ആണെന്ന് സിസിടിവി നോക്കിയപ്പോൾ മനസ്സിലായി’ എന്നായിരുന്നു ഫേസ്ബുക്കിൽ ഇയാൾ കുറിച്ചത്.
പോസ്റ്റ് വലിയ തോതിൽ വിവാദമായതിനെ തുടർന്ന് മണിക്കൂറുകൾക്കകം വിജേഷ് ഇത് ഡിലീറ്റ് ചെയ്തിരുന്നു. എങ്കിലും പൊലീസിന്റെ പെരുമാറ്റച്ചട്ടം ഗുരുതരമായി ലംഘിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി നടപ്പിലാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

