ഐത്തല ∙ ആക്രിവാഹനങ്ങൾ റോഡിന്റെ വശത്തു തള്ളിയിരിക്കുന്നതു കാൽനട വാഹന യാത്രക്കാർക്കു വിനയായി. പുറംനാടുകളിൽ നിന്നെത്തുന്ന വാഹനങ്ങൾക്കു പാർക്കിങ് നടത്താൻ സ്ഥലമില്ലെന്നു മാത്രമല്ല ഗതാഗതത്തിരക്കേറുമ്പോൾ കുരുക്കും അനുഭവപ്പെടുന്നു.
ഇട്ടിയപ്പാറ–ഐത്തല റോഡിൽ മാർത്തോമ്മാ കൺവൻഷൻ സെന്ററിനു മുന്നിലെ കാഴ്ചയാണിത്. ഐത്തല റോഡിനോടു ചേർന്ന് തമിഴ്നാട് സ്വദേശിയുടെ ആക്രി കട പ്രവർത്തിക്കുന്നുണ്ട്.
അവർ വിലയ്ക്കെടുക്കുന്ന ആക്രി വാഹനങ്ങളാണ് വശത്തു തള്ളിയിരിക്കുന്നത്. മാസങ്ങളായി വാഹനങ്ങൾ റോഡിൽ കിടക്കുകയാണ്.
കൺവൻഷൻ സെന്ററിൽ വിവാഹം ഉൾപ്പെടെ ചടങ്ങുകൾ നടക്കാറുണ്ട്.
സെന്ററിലെ പാർക്കിങ് മേഖല ഒഴിവാക്കി മിക്കവരും റോഡിന്റെ വശത്താണു വാഹനങ്ങൾ ഇടുന്നത്. ഇവിടെ സ്ഥിരമായി ആക്രി വാഹനങ്ങൾ കിടക്കുന്നതു മൂലം അവർക്കു പാർക്കിങ് നടത്താൻ കഴിയുന്നില്ല.
11 മുതൽ മാർത്തോമ്മാ കൺവൻഷൻ ഇവിടെ ആരംഭിക്കും. ഇതോടെ വാഹന തിരക്കേറും.
പിന്നീടുള്ള ഗതാഗത തടസ്സം ഒഴിവാക്കാൻ പൊലീസ് ഇടപെട്ട് ആക്രി വാഹനങ്ങൾ നീക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

