ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക മാറ്റങ്ങളുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ). ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ (HSFC) പുതിയ മേധാവിയായി മലയാളി ശാസ്ത്രജ്ഞനായ എസ്.ആർ.
ബിജുവിനെ നിയമിച്ചു. രാജ്യത്തിന്റെ അഭിമാനകരമായ ഗഗൻയാൻ പദ്ധതിയുടെ ചുമതലയാണ് അദ്ദേഹം വഹിക്കുക.
ഗഗൻയാന്റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി നേതൃത്വം നൽകുന്നത് എസ്.ആർ. ബിജുവായിരിക്കും.
മുൻപ് പിഎസ്എൽവിയുടെ നിരവധി നിർണായക ദൗത്യങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ഇതോടൊപ്പം യു.ആർ.
റാവു സാറ്റലൈറ്റ് സെന്ററിലും (URSC) പുതിയ നേതൃനിര നിലവിൽ വന്നു. വിരമിക്കുന്ന എം.
ശങ്കരന് പകരമായി ഡി.കെ. സിങ് യു.ആർ.എസ്.സി തലവനായി ചുമതലയേൽക്കും.
നിലവിൽ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി സേവനം അനുഷ്ഠിക്കുന്ന ഡി.കെ. സിങ്, വരുന്ന ആഗസ്റ്റ് 31ന് പുതിയ പദവി ഏറ്റെടുക്കും.
യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റ് ചില സുപ്രധാന നിയമനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി പുതുതായി സൃഷ്ടിച്ച റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (ആർ ആൻഡ് ഡി) വിഭാഗം ഡയറക്ടറായി എസ്. സുധാകറിനെയും, പ്രൊജക്ട്സ് വിഭാഗം ഡയറക്ടറായി ജസ്വീന്ദർ സിങ് ഖൊരാലിനെയും നിയമിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

