കൊച്ചി ∙ അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ഉത്സവമായ മനോരമ ഹോർത്തൂസ് നാട്ടുവാക്കുകൾ തേടി യാത്ര തുടങ്ങുന്നു. ഓരോ ജില്ലയിലെയും നാട്ടുശൈലികളും തനതു വാക്കുകളും വീണ്ടെടുത്തുകൊണ്ടുള്ള ‘പദ’യാത്ര – പദങ്ങളുടെ യാത്ര– ഇന്നു കൊച്ചിയിൽനിന്നു തുടങ്ങും. മലയാള മനോരമ പനമ്പിള്ളി നഗർ അങ്കണത്തിൽ മേയർ എം.
അനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. ഹോർത്തൂസ് ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു തുടങ്ങിയവർ സന്നിഹിതരാകും.
14 ജില്ലകളിലെയും തിരഞ്ഞെടുത്ത കോളജുകളിലേക്ക് പദയാത്ര എത്തും.
വാഹനത്തിൽ ഒരുക്കിയിരിക്കുന്ന പുസ്തകത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നാട്ടുഭാഷാ പദങ്ങളും പ്രയോഗങ്ങളും അവയുടെ അർഥവും എഴുതാം. ഇങ്ങനെ ശേഖരിക്കുന്ന എല്ലായിടത്തെയും വാക്കുപെരുമ കോർത്തിണക്കി കൊച്ചി സുഭാഷ് പാർക്കിലെ ഹോർത്തൂസ് വേദിയിൽ എത്തിക്കും; അത് നമ്മുടെ നാടിന്റെ ഭാഷാവൈവിധ്യത്തിന്റെ രേഖയായി മാറും.
ഇന്ന് കാക്കനാട് ജെയിൻ യുണിവേഴ്സിറ്റി ക്യാംപസ്, ആലുവ സെന്റ് സേവ്യേഴ്സ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ യാത്ര എത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

