ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി സ്വർണം കവർന്ന സംഭവത്തിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. കവർച്ച ചെയ്യപ്പെട്ട
സ്വർണം ഒളിപ്പിക്കാനും വിൽക്കാൻ സഹായിക്കാനും കൂട്ടുനിന്ന കൊല്ലം പരവൂർ കല്ലുങ്കുന്ന് സ്വദേശിയെ കേസിലെ സാക്ഷിയാക്കാൻ പൊലീസ് തീരുമാനിച്ചു. തുടക്കത്തിൽ ഈ ഇരുപത്തൊന്നുകാരനെ പ്രതി ചേർക്കാനായിരുന്നു പൊലീസ് ആലോചിച്ചിരുന്നത്.
എന്നാൽ, ഇയാളുടെ സാക്ഷിമൊഴി പൊലീസിന്റെ കണ്ടെത്തലുകൾക്ക് കൂടുതൽ നിയമപരമായ ബലം നൽകുമെന്ന Legal ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയത്. പരവൂർ സ്വദേശികളായ മൂന്ന് ആൺകുട്ടികൾ 15ന് രാത്രി ഹരിപ്പാട്ടെത്തി കൊലപാതകം നടത്തിയ ശേഷം 16ന് പുലർച്ചെയാണു പരവൂരിലെത്തിയതെന്നാണു പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
കരുവാറ്റയിൽ നിന്നു കവർന്ന നാലര പവൻ സ്വർണം ഇവർ സുഹൃത്തായ കല്ലുങ്കുന്ന് സ്വദേശിയെ ഏൽപിക്കുകയായിരുന്നു. ഇതിൽ നിന്ന് 1.5 ഗ്രാം തൂക്കം വരുന്ന മോതിരം 16,500 രൂപയ്ക്കു വിറ്റു പണം പ്രതികൾക്കു നൽകിയതായി ഈ യുവാവ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
ബാക്കി സ്വർണാഭരണങ്ങൾ ഇയാളുടെ വീട്ടിൽ നിന്നും വിൽപന നടത്തിയ മോതിരം പരവൂരിലെ ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മോതിരം വാങ്ങിയ ജ്വല്ലറി ഉടമയും കേസിൽ സാക്ഷിയാകും.
പ്രതികളിലൊരാളുടെ അമ്മയുടെ സ്വർണാഭരണമാണെന്നും അമ്മയുടെ ചികിത്സയ്ക്കായി ഇതു പണയം വയ്ക്കാൻ സഹായിക്കണമെന്നും പറഞ്ഞാണു തന്നെ ഏൽപിച്ചതെന്നാണ് കല്ലുങ്കുന്ന് സ്വദേശി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ഈ സംഭവത്തിലെ പ്രധാന സൂത്രധാരകളിലൊരാളായ കൊച്ചുമകളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് കോഴിക്കോട്ടെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.
പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ ഗവ.ചിൽഡ്രൻസ് ഹോമുകളിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട കുട്ടികളെ ഗവ.ഒബ്സർവേഷൻ ഹോമിലുമാണു പാർപ്പിക്കാറുള്ളത്.
പെൺകുട്ടികളുടെ ഒബ്സർവേഷൻ ഹോം കോഴിക്കോട്ടും ആൺകുട്ടികളുടേത് ചേർത്തല മായിത്തറയിലുമാണ് സ്ഥിതി ചെയ്യുന്നത്. കേസിൽ പ്രതികളായ മൂന്ന് ആൺകുട്ടികളും നിലവിൽ മായിത്തറയിലെ ഒബ്സർവേഷൻ ഹോമിലാണുള്ളത്.
പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സങ്കീർണ്ണമായ കുടുംബ പശ്ചാത്തലവും പ്രശ്നങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷവും കുട്ടിയുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
അതേസമയം, കൗമാര സംഘത്തിന്റെ ക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടമായ കരുവാറ്റയിലെ വയോധികന്റെ സംസ്കാര ചടങ്ങുകൾ നടന്നു. മക്കൾക്കായി പണിയുന്ന വീടിനു സമീപത്താണ് അദ്ദേഹത്തിന് ചിതയൊരുക്കിയത്.
പുതിയ വീട്ടിലേക്ക് കുടുംബത്തോടൊപ്പം താമസമാക്കാൻ സ്വപ്നം കണ്ട്, ദിവസവും പണികൾ നോക്കിനടത്തിയ ആ അച്ഛന് ഒടുവിൽ അന്ത്യനിദ്രയൊരുങ്ങിയത് മകളുടെ വീടിന്റെ മുറ്റത്താണ്. മകളുടെ പ്രസവത്തിനായി ഭാര്യയും കുടുംബവും ആശുപത്രിയിൽ ആയിരുന്നപ്പോഴായിരുന്നു കരുവാറ്റയെ നടുക്കിയ കൊലപാതകം നടന്നത്.
മക്കൾക്കായി രണ്ടു വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. ഇതിൽ ഒന്നിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായിട്ടുണ്ട്.
മറ്റൊന്നിന്റെ ഫൗണ്ടേഷൻ ജോലികളാണ് പുരോഗമിക്കുന്നത്. വിദേശത്തുനിന്നും മകൾ എത്തുന്നതുവരെ സൂക്ഷിച്ചിരുന്ന മൃതദേഹം, അവർ എത്തിയ ശേഷമാണ് സംസ്കരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

